ഇരട്ട നരബലികേസിൽ ഇന്ന് തെളിവെടുപ്പ് നടത്തുമെന്ന് ഡി.ജി.പി ; കൂടുതല്‍ പേര്‍ നരബലിക്ക് ഇരയായോ എന്ന് പരിശോധിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇരട്ട നരബലിക്കേസിൽ ഇന്ന് തെളിവെടുപ്പ് നടത്തുമെന്ന് ഡി.ജി.പി. കൂടുതല്‍ പേര്‍ നരബലിക്ക് ഇരയായോ എന്ന് പരിശോധിക്കും. കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയെന്നും ഡിജിപി പറഞ്ഞു. രണ്ട് കൊലപാതകങ്ങളും നടന്ന വീട്ടിൽ മൂന്ന് പ്രതികളെയും എത്തിക്കും. നരബലിയിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയം ചോദ്യം ചെയ്യൽ പുരോഗമിക്കവേ അന്വേഷണ സംഘത്തിന് ബലപ്പെടുകയാണ്. ഇത് സ്ഥിരീകരിക്കാൻ ഇരട്ടബലി നടന്ന വീട്ടിൽ വിശദമായ പരിശോധന നടത്തും.

വീട്ടുവളപ്പിൽ കൂടുതൽ കുഴികളെടുത്തും മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പോലീസ് നായ്കളെയും എത്തിച്ചാകും പരിശോധന. ഇതിനാവശ്യമായ യന്ത്രങ്ങൾ ഉൾപ്പെടെ സജ്ജമാക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. നരബലിക്കായി ഷാഫി കൂടുതൽ സ്ത്രീകളെ നേരത്തെ ഉന്നം വെച്ചിരുന്നു. ഇതാണ് അന്വേഷണ സംഘത്തിന്‍റെ സംശയം വർധിപ്പിച്ചത്. കസ്റ്റഡിയിൽ ലഭിച്ച മൂന്ന് പ്രതികളെയും 20മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...