ശബരിമല മേൽശാന്തിയെ കൃത്തികേശ് വർമയും മാളികപ്പുറം മേൽശാന്തിയെ പൗർണമി ജി.വർമയും തെരഞ്ഞെടുക്കും

For full experience, Download our mobile application:
Get it on Google Play

പന്തളം : ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി കുട്ടികളെ തിരഞ്ഞെടുത്തു. പന്തളം കൊട്ടാരം കുടുംബാംഗങ്ങളായ കൃത്തികേശ് വർമ, പൗർണമി ജി.വർമ എന്നിവരെയാണ് തെരഞ്ഞെടുത്തത്. പന്തളം കൊട്ടാരം വലിയ തമ്പുരാൻ മകയിരം നാൾ രാഘവവർമയും കൊട്ടാരം നിർവാഹക സംഘം ഭരണസമിതിയും ചേർന്നാണ് കുട്ടികളെ തെരഞ്ഞെടുത്തത്. 18ന് സന്നിധാനത്താണ് നറുക്കെടുപ്പ് നടക്കുക.

ശബരിമല മേൽശാന്തിയെ കൃത്തികേശ് വർമയും മാളികപ്പുറം മേൽശാന്തിയെ പൗർണമി ജി.വർമയും തെരഞ്ഞെടുക്കും. വലിയ തമ്പുരാന്‍റെയും തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി 17ന് 12ന് പന്തളം കൊട്ടാരത്തിലെ തിരുവാഭരണ മാളികയ്ക്കു മുമ്പിൽ ഇരുവരും കെട്ടു നിറക്കും. വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനു ശേഷം സന്നിധാനത്തേക്ക് പുറപ്പെടും. കുട്ടികളുടെ രക്ഷിതാക്കൾക്കൊപ്പം നിർവാഹകസംഘം പ്രതിനിധികളും അനുഗമിക്കും.

പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിൽ അനൂപ് വർമയുടെയും എറണാകുളം മംഗള മഠത്തിൽ പാർവതി വർമയുടെയും മകനാണ് കൃത്തികേശ്. എറണാകുളം ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ഡോ.ഗിരീഷ് വർമയുടെയും ഇടപ്പള്ളി ലക്ഷ്മി വിലാസത്തിൽ സരിത വർമയുടെയും മകളാണ് പൗർണമി വർമ. ദോഹയിലെ ഡൽഹി പബ്ലിക് സ്കൂൾ 4-ാം ക്ലാസ് വിദ്യാർഥിനിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...