തുല്യതാ പരീക്ഷയില്‍ ഇരട്ട തിളക്കവുമായി ജി.എച്ച്.എസ്.എസ് പുലിയൂര്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സാക്ഷരതാ മിഷന്‍റെ പ്ലെസ് ടു പരീക്ഷയില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് ജി.എച്ച്.എസ്.എസ് പുലിയൂര്‍ മികച്ച വിജയം നേടിയതിനോടൊപ്പം പത്താം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒരുമിച്ച് പരീക്ഷ എഴുതിയ അമ്മയുടെയും മകളുടെയും വിജയം ശ്രദ്ധേയമായി. ചെങ്ങന്നൂര്‍ കീഴ്ച്ചേരിമേല്‍ മോടിയുഴത്തില്‍ കിഴക്കേതില്‍  രാധാമണി എം.റ്റി (61) മകള്‍ സുനിത എം.ആര്‍ (35) എന്നിവരാണ് പന്ത്രണ്ടാം ക്ലാസ് തുല്യതാ പരീക്ഷയില്‍ മികച്ച വിജയം നേടിയത്. അമ്മയും മകളും ഹ്യൂമാനിറ്റീസ് വിഭാഗമാണ് പഠിച്ചിരുന്നത്. മാവേലിക്കര ഗവ.ഗേള്‍സ് എച്ച്.എസ്.എസിലായിരുന്നു ഇരുവരുടേയും പരീക്ഷ.

ചെങ്ങന്നൂര്‍ ബ്ലോക്ക് ജി.എച്ച്.എസ്.എസ് പുലിയൂര്‍ ഹയര്‍ സെക്കന്‍ണ്ടറി സ്കൂളില്‍ പത്താം ക്ലാസ് മുതല്‍  ഒരുമിച്ചായിരുന്നു അമ്മയും മകളും പഠനം പൂർത്തിയാക്കിയത്. പത്താം ക്ലാസിലെ പരീക്ഷയില്‍ ഇവര്‍ മികച്ച മാര്‍ക്ക് കരസ്ഥമാക്കിയാണ്  തുടര്‍ പഠനം നടത്തിയത്. സാക്ഷരതാ മിഷനോടും പുലിയൂരിലെ  അദ്ധ്യാപകരോടും നന്ദി അറിയിക്കുന്നതായും രാധാമണിയും മകൾ സുനിതയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...