നിപ സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ഒരാൾ നിരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

ഗാന്ധിനഗർ (കോട്ടയം): നിപയെന്ന സംശയത്തെ തുടർന്ന് ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ മേഖലയിലാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നതിന്​ സാമ്പിളുകൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്​ പരിശോധനക്ക്​ അയച്ചിരിക്കുകയാണ്. ഇതുവരെ പരിശോധനഫലം ലഭിച്ചിട്ടില്ല. നെടുമങ്ങാട്​ സ്വദേശിയായ ഇയാൾ ബംഗളൂരുവിൽ പോയി തിരിച്ചുവരും വഴിയാണ് രോഗലക്ഷണങ്ങൾ കണ്ടത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. നേരത്തേ നിപ, മങ്കിപോക്‌സ് രോഗബാധയെന്ന സംശയത്തില്‍ ഒരാഴ്ച മുമ്പ്​ രണ്ടുപേരെ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍

പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിശോധനയില്‍ രോഗം ഇല്ലെന്ന്​ കണ്ടെത്തുകയായിരുന്നു. നേരത്തെ നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം വന്നിരുന്നു. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു. വിദ്യാര്‍ഥിയാണ് മരിച്ചത്. ബെംഗളൂരുവില്‍ രണ്ടുമാസംമുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച യുവാവ് നാട്ടിലെത്തി ചികിത്സതേടിയിരുന്നു. രോഗം ഭേദമായി മടങ്ങിയ യുവാവ് കാലിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് വീണ്ടും നാട്ടിലെത്തിയത്. പിന്നീട് പനിബാധിച്ച് ചികിത്സതേടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി : സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി...

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...