പുത്തൂര്‍ : കല്ലടയാറ്റിലെ ഞാങ്കടവ് പാലത്തിനുസമീപം യുവാവിനെ കാണാതായതായി സംശയം. തേവലപ്പുറം പടിഞ്ഞാറ് വെണ്ടാര്‍ ആലുംപണയില്‍ പുത്തന്‍വീട്ടില്‍ ജി.വിജയകുമാറി (36) നെയാണ് കാണാതായത്. കഴിഞ്ഞരാത്രിമുതല്‍ വിജയകുമാറിനെ കാണാനില്ലെന്നുകാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നതായി പോലീസ് പറഞ്ഞു.
സ്കൂട്ടര്‍, ചെരിപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ പാലത്തിനു സമീപത്തുനിന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംശയമുണ്ടായത്. അഗ്നിരക്ഷാസേനയുടെ സ്കൂബാ സംഘം പാലത്തിനുസമീപം വൈകീട്ടുവരെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.