കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ കാല്‍ തല്ലിയൊടിച്ചു ; ഭര്‍ത്താവും കുടുംബവും അഴിക്കുള്ളിലായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഡോക്ടറായ യുവതിയുടെ കാല്‍ തല്ലിയൊടിച്ച കേസില്‍ ഭര്‍ത്താവിനെയും കുടുംബത്തെയും ഒന്നടങ്കം ജയിലിലടച്ച്‌ കോടതി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശികളായ ഡോ.സിജോ രാജന്‍, അനുജന്‍ റിജോ, അച്ഛന്‍ സി.രാജന്‍, അമ്മ വസന്ത രാജന്‍ എന്നിവരെയാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കാതെ ജയിലില്‍ അടച്ചത്.

കൂടുതല്‍ സ്ത്രീധനത്തുക ആവശ്യപ്പെട്ട് യുവതിയേയും പിതാവിനെയും മര്‍ദിച്ചുവെന്നാണ് കേസ്. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പ്രതികള്‍ ഹൈകോടതിയെ സമീപിച്ചിരുന്നുവെങ്കിലും അപേക്ഷ തള്ളിയ ഹൈകോടതി കീഴ്ക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മൃദുസമീപനം കാണിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

പീഡനത്തെ തുടര്‍ന്ന് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ജാമ്യം നിഷേധിക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്യുന്ന ആദ്യത്തെ കേസാകും ഇതെന്ന് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ തോമസ് പറഞ്ഞു. 2020 സെപ്റ്റംബര്‍ നാലിനാണ് സിജോ രാജനുമായുള്ള വിഴിഞ്ഞം സ്വദേശിയായ യുവതിയുടെ വിവാഹം നടന്നത്. 15 ലക്ഷം രൂപയും എണ്‍പതു പവനും രണ്ടേക്കര്‍ സ്ഥലവും 10 ലക്ഷം രൂപയുടെ കാറും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ട് സിജോയും കുടുംബവും യുവതിയെ മര്‍ദിക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിന് ശ്രമിച്ച യുവതിയുടെ 63 കാരനായ പിതാവിനെയും സിജോ രാജനും കുടുംബവും മര്‍ദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...