ചത്തീസ്ഗഡില്‍ നക്സലുകളുമായി ഏറ്റുമുട്ടല്‍ ; ഐ.ടി.ബി.പി കോണ്‍സ്റ്റബിളിന് വീരമൃത്യു

For full experience, Download our mobile application:
Get it on Google Play

നാരായണ്‍പൂര്‍ : ചത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ നക്സലുകളും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും (ഐ.ടി.ബി.പി) തമ്മില്‍ ഏറ്റുമുട്ടല്‍. ഐ.ടി.ബി.പി കോണ്‍സ്റ്റബിള്‍ ശിവകുമാര്‍ മീണ വീരമൃത്യു വരിച്ചു. അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ കേശവ് റാമിന് പരിക്കേറ്റു.

ചോട്ടോ ഡോങ്ഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആംദായ് ഗാട്ടിയിലാണ് വെടിവെപ്പ് നടന്നത്. നാരായണ്‍പൂര്‍ കോണ്‍ഗ്രസ് എം.എല്‍.എ ചന്ദന്‍ കശ്യപിന്‍റെ വാഹനവ്യൂഹത്തിന് പോലീസ് സുരക്ഷ ഒരുക്കുന്നതിനിടെ ആയുധധാരികളായ നക്സല്‍ സംഘമാണ് ആക്രമണം നടത്തിയത്.

ചെറിയ പരിക്കേറ്റ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഐ.ജി സുന്ദര്‍ രാജ് അറിയിച്ചു. രണ്ടാഴ്ച മുന്‍പ് നാരായണ്‍പൂര്‍ ഖനനമേഖലയില്‍ നക്സലുകള്‍ നടത്തിയ വെടിവെപ്പില്‍ ഖനന കമ്പിനി സൂപ്പര്‍വൈസര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ചോളം വാഹനങ്ങള്‍ സംഘം അഗ്നിക്കിരയാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളിയെയും മകനെയും കണ്ട യുഡിഎഫ് മന്ത്രിമാർക്കെതിരെ സാംസ്കാരിക നായകർ രംഗത്ത്

0
തൃശൂര്‍: വെള്ളാപ്പള്ളിയെയും മകനെയും കണ്ട യുഡിഎഫ് മന്ത്രിമാർക്കെതിരെ സാംസ്കാരിക നായകർ രംഗത്ത്. വെള്ളാപ്പള്ളിയുമായും...

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

0
കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ...

നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്....