Monday, April 29, 2024 7:19 am

സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനെതിരെ പരാതി നല്‍കാന്‍ വെബ് പോര്‍ട്ടല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാഹത്തിന്റെ പേരില്‍ സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്യുന്നതിനെതിരെ പരാതി നല്‍കാന്‍ സാധിക്കുന്ന വെബ് പോര്‍ട്ടലുമായി വനിതാ ശിശു വികസന വകുപ്പ്. സ്ത്രീധനത്തിനെതിരെയുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ https://wcd.kerala.gov.in/dowry എന്ന ലിങ്ക് ഉപയോഗിക്കാം. സ്ത്രീധന ദുരിത ബാധിതരായ സ്ത്രീകള്‍, മാതാപിതാക്കള്‍, ബന്ധുക്കള്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ലിങ്ക് ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച്‌ പരാതി ഫയല്‍ ചെയ്യാം. പോര്‍ട്ടലിലൂടെ മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ സാധിക്കും.

സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് ഈ പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുള്ളത്. ലഭിക്കുന്ന പരാതികള്‍ ജില്ലാ സ്ത്രീധന നിരോധന ഉദ്യോഗസ്ഥര്‍ക്ക് (ഡിഡിപിഒ) കൈമാറും. പരാതിക്കാരന്‍ തെരഞ്ഞെടുത്ത അധികാരപരിധി അനുസരിച്ച്‌ പ്രാഥമികാന്വേഷണം നടത്തി നോട്ടീസ് പുറപ്പെടുവിക്കും. ആവശ്യമെങ്കില്‍ പോലീസ് സഹായവും നിയമസഹായവും നല്‍കും. അപേക്ഷ ലഭിച്ച്‌ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഡിഡിപിഒ പ്രിതിനിധി പരാതിക്കാരുമായി ബന്ധപ്പെടും. പോലീസിന്റെയും നിയമവിദഗ്ധരുടെയും സഹായവും സൈക്കോളജിക്കല്‍ കണ്‍സല്‍ട്ടേഷന്‍ എന്നീ സഹായങ്ങള്‍ ആവശ്യമാണെങ്കില്‍ വകുപ്പ് കാതോര്‍ത്ത് പദ്ധതി മുഖേന സഹകരിച്ച്‌ നല്‍കും. പരാതി പോര്‍ട്ടലിലൂടെയുള്ള സേവനം തികച്ചും സൗജന്യമാണ്. സ്ത്രീ സംരക്ഷണ പരിപാടികളുടെ ഭാഗമായി അവതരിപ്പിച്ച പോര്‍ട്ടല്‍ സ്ത്രീധനത്തെ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു

0
ചെന്നൈ: ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു. സിദ്ധ ഡോക്ടർ...

പോളിങ് കുറഞ്ഞു ; ബിഹാറില്‍ എൻ.ഡി.എ സഖ്യം കടുത്ത ആശങ്കയിൽ

0
പറ്റ്ന: ബിഹാറില്‍ എൻ.ഡി.എ സഖ്യം ആശങ്കയിൽ. ആദ്യഘട്ടത്തിലും, രണ്ടാം ഘട്ടത്തിലും വോട്ടിങ്...

മുതലപ്പൊഴിയില്‍ വീണ്ടും അപകടം : ഒരാളെ കാണാതായി ; അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ നീന്തിക്കയറി

0
തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ...

രാഹുലും പ്രിയങ്കയും മത്സരിക്കുമോ ?; അമേഠി -റായ്ബറേലി മണ്ഡലങ്ങളിലെ സസ്പെൻസ് കോൺഗ്രസ് സ്ഥാനാർഥി...

0
ഡല്‍ഹി: അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകാൻ...