പൂര്‍ണ ഗര്‍ഭിണിയെ നഴ്സ് ശാരീരിക-മാനസിക പീഡനത്തിന് ഇരയാക്കിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് മെഡി. കോളജില്‍ പൂര്‍ണ ഗര്‍ഭിണിയെ നഴ്സ് ശാരീരിക – മാനസിക പീഡനത്തിന് ഇരയാക്കിയതായി പരാതി. നഴ്സിംഗ് ഓഫീസര്‍ അനീറ്റ കുര്യനെതിരെയാണ് പരാതി. തലപ്പുഴ കൈതക്കൊല്ലി സ്വദേശി ഫരീദയാണ് ഡി.എം.ഒ ക്ക് പരാതി നല്‍കിയത്. പോലീസ് അന്വേഷണമാരംഭിച്ചതിനു പിന്നാലെ ആരോഗ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. എന്നാല്‍, സംഭവത്തില്‍ പ്രതികരിക്കാന്‍ അനീറ്റ കുര്യന്‍ വിസമ്മതിച്ചു.

ഈ മാസം എട്ടാം തീയതി രാവിലെയാണ് തലപ്പുഴ കൈതക്കൊല്ലി സ്വദേശി ഫരീദ തേവ് പ്രസവത്തിനായി വയനാട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായത്. ഉച്ചയ്ക്ക് ഒന്നരയോടെ പ്രസവിച്ചു. ഇതിനിടയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് അനീറ്റ, പലതവണ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നാണ് 32 കാരിയുടെ പരാതി. മറ്റാര്‍ക്കും ഇത്തരമൊരനുഭവമുണ്ടാകരുതെന്നത് മാത്രമാണ് മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കാന്‍ തീരുമാനിച്ചതിനു പിന്നിലെന്ന് ഭര്‍ത്താവ് സലാം വ്യക്തമാക്കി. പ്രസവസമയം അനീറ്റയും മറ്റു രണ്ട് നഴ്‌സുമാരാണ് ലേബര്‍ റൂമില്‍ ഉണ്ടായിരുന്നതെന്നും എന്നാല്‍ അനീറ്റയൊഴിച്ചുള്ളവര്‍ മാന്യമായാണ് ഇടപെട്ടതെന്നും കുടുംബം പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...