സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കൊലപ്പടുത്തി കഷണങ്ങളാക്കി കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

പറ്റ്‌ന : ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് സ്ത്രീധനത്തിന്റെ പേരില്‍ കൊലപ്പടുത്തി കഷണങ്ങളാക്കി കത്തിച്ചു. യുവതിയെ പെട്രോളൊഴിച്ച്‌ കത്തിച്ചതിന്റെ ലക്ഷണങ്ങളും പോലീസ് കണ്ടെത്തി. സ്ത്രീധനത്തെ ചൊല്ലി മകളെ മരുമകന്‍ കൊല്ലുകയായിരുന്നെന്ന് യുവതിയുടെ അച്ഛന്‍ പറഞ്ഞു. ബീഹാറിലെ നളന്ദ ജില്ലയിലെ ഹില്‍സ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് സഞ്ജിത് കുമാറിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ പിതാവ് പോലീസില്‍ പരാതി നല്‍കി. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 27നായിരുന്നു അരവിന്ദിന്റെ മകള്‍ കാജലും സഞ്ജിത്തും തമ്മിലുള്ള വിവാഹം. ആ സമയത്ത് സഞ്ജിത്ത് റെയില്‍വെയില്‍ ഡി കാറ്റഗറിയില്‍പ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍ അടുത്തിടെ അദ്ദേഹത്തിന് ടിടിഇആയി സ്ഥാനക്കയറ്റം ലഭിച്ചതോടെ നാല് ലക്ഷം രൂപ കൂടി സഞ്ജിത്തിന്റെ വീട്ടുകാര്‍ സത്രീധനമായി ആവശ്യപ്പെടുകയായിരുന്നു. ഫെബ്രുവരി മാസം സഞ്ജിത്തിന്റെ കുടുംബത്തിന് 80,000 രൂപ നല്‍കിയതായി യുവതിയുടെ പിതാവ് പറയുന്നു. എന്നാല്‍ സ്ത്രീധനത്തോടുള്ള ഇവരുടെ ആര്‍ത്തിയെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്നാണ് പിതാവ് പറയുന്നത്.

ബന്ധുവിന്റെ വീട്ടില്‍ പോയ ശേഷം മകളെ കാണാനില്ലെന്ന് സഞ്ജിത്തിന്റെ കുടുംബം യുവതിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. യുവതിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ പരിധിക്ക് പുറത്തുമായിരുന്നു. തുടര്‍ന്ന് പോലീസും കുടുംബവും യുവതിയ്ക്കായി തിരച്ചില്‍ നടത്തി. തിരച്ചിലിനിടെ വയലില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കത്തിച്ച നിലയില്‍ മൃതദേഹത്തിന്റെ വിവിധഭാഗങ്ങളും ലഭിച്ചു. മൃതദേഹം കാജലിന്റെതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...