സ്ത്രീധനം കുറഞ്ഞുപോയി ; നവവധുവിനോട് വൃക്ക നൽകാൻ ആവശ്യപ്പെട്ട് ഭർതൃമാതാവ്

For full experience, Download our mobile application:
Get it on Google Play

പട്ന: സ്ത്രീധനമായി ബൈക്കും പണവും ആഭരണങ്ങളും നൽകിയില്ല. നവവധുവിനോട് വൃക്ക നൽകാൻ ആവശ്യപ്പെട്ട് അമ്മായിഅമ്മ. സ്ത്രീധനം നൽകാൻ സാധിക്കാത്തതിനാൽ മകന് വൃക്ക നൽകണമെന്ന് ആവശ്യപ്പെട്ട് ഭ‍ർത്താവിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തുന്നതായാണ് ദീപ്തിയെന്ന യുവതി ബിഹാറിലെ മുസാഫ‍ർപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഗുരുതര ആരോഗ്യ തകരാറുകൾ യുവാവിനുണ്ടെന്ന വിവരം മറച്ചുവച്ചായിരുന്നു യുവതിയുമായി 2021ൽ വിവാഹം നടത്തിയതെന്നും ദീപ്തി ആരോപിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഭർതൃവീട്ടുകാർ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് തുടങ്ങിയെന്നുമാണ് പരാതി വിശദമാക്കുന്നത്. വീട്ടിൽ നിന്ന് ബൈക്കും പണവും ആഭരണങ്ങളും കൊണ്ടുവരാനായിരുന്നു ആദ്യം ആവശ്യപ്പെട്ടത്.

എന്നാൽ ദീപ്തിയുടെ വീട്ടുകാർക്ക് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ട പണം നൽകാൻ സാധിക്കാതെ വന്നപ്പോൾ വൃക്ക നൽകണമെന്ന ആവശ്യം വീട്ടുകാർ ഉയർത്തുകയായിരുന്നു. ഇതിന് ശേഷമാണ് ഭർത്താവിന് വൃക്ക സംബന്ധിയായ ഗുരുതര തകരാറുണ്ടെന്ന് പരാതിക്കാരി അറിയുന്നത്. തുടക്കത്തിൽ വൃക്ക വേണമെന്ന ആവശ്യം തമാശപോലെയാണ് തോന്നിയതെന്നും എന്നാൽ ആവശ്യം ഭീഷണിയിലേക്കും കയ്യേറ്റത്തിലേക്കും എത്തിയതോടെ പൊലീസിൽ പരാതിപ്പെടുകയുമാണ് യുവതി ചെയ്തത്. ഭർത്താവിന്റെ കുടുംബത്തിലെ നാല് പേർക്കെതിരെയാണ് പൊലീസ് പരാതിയിൽ കേസ് എടുത്തിട്ടുള്ളത്. കയ്യേറ്റം പതിവായതോടെ വിവാഹ മോചനം ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് തയ്യാറാവുന്നില്ലെന്നും യുവതി ആരോപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...