അന്താരാഷ്ട്ര പ്രഭാഷണ പ്ലാറ്റ് ഫോമായ ടെഡ് എക്‌സിൽ സെലിബ്രിറ്റി സ്പീക്കറായി ഡോ. ജിതേഷ്ജി വരുന്നു

For full experience, Download our mobile application:
Get it on Google Play

അമേരിക്കൻ പ്രസിഡന്റായിരുന്ന ഒബാമ മുതൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വരെ പ്രഭാഷകരായി തിളങ്ങിയ അന്താരാഷ്ട്ര പ്രഭാഷണ പ്ലാറ്റ്ഫോമായ ‘ടെഡ് എക്സ് ടോക്സിൽ’ സൂപ്പർ മെമ്മറൈസറും ബ്രയിൻ പവർ ഗുരുവും അന്താരാഷ്ട്രഖ്യാതി നേടിയ സചിത്ര പ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി സെലിബ്രിറ്റി സ്പീക്കറായി എത്തുന്നു. 2024 ആഗസ്റ്റ് 10 ആം തീയതി ഒഡീഷയിലെ ഭുവനേശ്വറിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി യൂണിവേഴ്‌സിറ്റി ( KIIT University ) കാമ്പസ്സിൽ സംഘടിപ്പിക്കുന്ന ടെഡ് ടോക്സിന്റെ എട്ടാം എഡീഷനിലാണ് ഡോ. ജിതേഷ്ജി മുഖ്യപ്രഭാഷകനായി എത്തുന്നത്. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരനായ ‘വരയരങ്ങ്’ തനതുകലാരൂപത്തിന്റെയും ‘സ്പീഡ് കാർട്ടൂണിന്റെയും’ ഉപജ്ഞാതാവ് എന്നനിലയിലും ലോകചിത്രകലാഭൂപടത്തിൽ ഇടം നേടിയ മലയാളിയാണ് പത്തനംതിട്ട ജില്ലകാരനായ ഡോ. ജിതേഷ്ജി. പിഎസ്സി മത്സരപരീക്ഷയിൽ നിരവധി തവണ ജിതേഷ്ജിയെപ്പറ്റി ചോദ്യോത്തരമുണ്ടായിട്ടുണ്ട്. കലാപ്രകടനത്തിനു ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യ മലയാളിയും ഡോ. ജിതേഷ്ജിയാണ്. അമേരിക്കൻ സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ റാങ്കർ ഡോട്ട് കോം ലോകത്തെ ഏറ്റവും പ്രശസ്തരായ 10 ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ പട്ടികയിൽ ജിതേഷ്ജിയെ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല ആക്രമിച്ച് ഇസ്രയേൽ ; മിസൈലുകളും റോക്കറ്റുകളും തകർത്തു

0
ബെയ്റൂട്ട് : തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക്...