ഡോ.ബൈജു സേനാധിപന്‍ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പുതിയ പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അസോസിയേഷൻ ഓഫ് സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ്സ് ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി പ്രൊഫ. ബൈജു സേനാധിപനെ തെരഞ്ഞെടുത്തു. സംസ്ഥാനത്തെ ഗ്യാസ്ട്രോ എൻട്രോളജി ശസ്ത്രക്രിയാ വിദഗ്ധരുടെ ഔദ്യോഗിക സംഘടനയാണിത്. പതിനേഴാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ശസ്ത്രക്രിയാ രംഗത്തെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും വൈദഗ്ധ്യവും സംഘടനയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകും. ഉദരസംബന്ധമായ അർബുദങ്ങൾക്കുള്ള കീഹോൾ ശസ്ത്രക്രിയാ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ വ്യക്തിത്വമാണ് പ്രൊഫ. ബൈജു സേനാധിപൻ.

അന്നനാളം, ആമാശയം, കരൾ, പാൻക്രിയാസ്, കുടൽ എന്നിവയെ ബാധിക്കുന്ന ക്യാൻസർ ചികിത്സയിൽ കാൽ നൂറ്റാണ്ടിലധികം അനുഭവസമ്പത്തുള്ള ഇദ്ദേഹം, സങ്കീർണ്ണമായ പതിനായിരത്തിലധികം കീഹോൾ ക്യാൻസർ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. അന്നനാളത്തിലെ തടസ്സം നീക്കുന്നതിനുള്ള ലാപ്രോസ്കോപ്പിക് കോളോപ്ലാസ്റ്റി ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യമായി ചെയ്തത് ഇദ്ദേഹമാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർക്ക് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിൽ പരിശീലനം നൽകുന്ന അധ്യാപകൻ കൂടിയായ അദ്ദേഹം, നിരവധി അന്താരാഷ്ട്ര വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ശസ്ത്രക്രിയാ രംഗത്തെ മികവിനൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. ‘സ്നേഹാർദ്രം’ എന്ന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്യാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ അദ്ദേഹം ഉറപ്പാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...