ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

ധാക്ക: ഇന്ത്യ ബംഗ്ലാദേശ് സഹകരണം ശക്തമാക്കുന്ന കൂടിക്കാഴ്ചകള്‍ ആരംഭിച്ചു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ല ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി ഇന്നലെ ധാക്കയിലെത്തിയത്. ഇന്ത്യ മുന്‍കൈ എടുത്തു നടത്തിക്കൊണ്ടിരിക്കുന്ന ബംഗ്ലാദേശിലെ വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ഷ്രിംഗ്ലയുടെ സന്ദര്‍ശനം. വിദേശകാര്യ സെക്രട്ടറിയായ ശേഷം ഷ്രിംഗ്ലയുടെ ആദ്യ വിദേശയാത്രയാണിത്.

ഇന്ത്യ വികസന ചര്‍ച്ചകള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി വിദേശകാര്യ സെക്രട്ടറിയെ അടിയന്തിരമായി അയച്ചതിന് ഷെഖ് ഹസീന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചു. കൊറോണ കാലത്ത് ഒരു രാജ്യത്തിന്റെ പ്രധാന ഉദ്യോഗസ്ഥനുമായി മാസങ്ങള്‍ക്കുശേഷമാണ് ഷേഖ് ഹസീന കൂടിക്കാഴ്ച നടത്തുന്നത്.

ഇരുവരും നിരവധി വിഷയങ്ങളില്‍ നടത്തിയ സംഭാഷണം ഫലപ്രദമായിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. വാണിജ്യമേഖലയിലെ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....