യെമന്‍കാരനായ ഭര്‍ത്താവിനെ വധിച്ച കേസില്‍ മലയാളി നഴ്‌സിന്റെ വധശിക്ഷ മേല്‍ക്കോടതി ശരിവെച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: യെമന്‍കാരനായ ഭര്‍ത്താവിനെ വധിച്ച കേസില്‍ മലയാളി നഴ്‌സിന്റെ വധശിക്ഷ മേല്‍ക്കോടതി ശരിവെച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ ശിക്ഷയാണ് ശരിവെച്ചത്. നേരത്തെ ട്രൈബ്യൂണലാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ മേല്‍ക്കോടതിയില്‍ നല്‍കിയ അപ്പീലാണ് ഇന്നലെ തള്ളിയത്. നവംബറില്‍ വരാനിരുന്ന വിധി കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു.

നിമിഷ പ്രിയയ്‌ക്കൊപ്പം യെമനില്‍ ക്ലിനിക്ക് നടത്തിയിരുന്ന ഭര്‍ത്താവ് തലാല്‍ അബ്ദുമഹ്ദിയെ കൊന്ന് വീട്ടിലെ വാട്ടര്‍ ടാങ്കില്‍ തള്ളിയെന്നാണ് കേസ്. മൃതദേഹം ഒളിപ്പിക്കാന്‍ കൂട്ടുനിന്ന നഴ്‌സ് ഹനാന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2017ലായിരുന്നു സംഭവം. തലാല്‍ അബ്ദുമഹ്ദിയുടെ ജീവന്റെ വിലയായി 70 ലക്ഷം രൂപ നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന് കഴിയാതെ വന്നതോടെയാണ് ശിക്ഷ ശരിവെച്ചത്.

മേല്‍ക്കോടതി വിധിക്കെതിരെ പ്രസിഡന്റ് അധ്യക്ഷനായ പരമോന്നത കോടതിക്ക് അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് നിമിഷയ്ക്ക് വേണ്ടി കേസ് നടത്തുന്ന എംബസിയും മറ്റ് അധികൃതരും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോബികളിൽ വിരിഞ്ഞ ലോക റെക്കോർഡ് ; പേപ്പർ കപ്പുകളുടെ ശേഖരണവുമായി ഗിന്നസ് തിളക്കത്തിൽ സുനിൽ...

0
ഇടുക്കി : നമ്മളിൽ പലർക്കും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ഹോബികൾ ഉണ്ടാകാറുണ്ട്. എന്നാൽ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു ; മകൾക്ക് ആശ്രിത നിയമനം...

0
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീൻ...

പ്രതിപക്ഷ ഉപനേതൃപദവി വേണം ; പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ല ;...

0
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എൽ ഡി എഫിൽ സി...

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോ‍‍ർഡുകൾ തകർത്ത് പ്രസാദം വിൽപന

0
തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലെ ലഡ്ഡു വിൽപനയിൽ പുതിയ...