വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉപകരാര്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പുറത്തുവിടണം : അനില്‍ അക്കര

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉപകരാര്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് അനില്‍ അക്കര എം.എല്‍.എ. വാക്കാലാണ് അനുമതി നല്‍കിയതെങ്കില്‍ അതും വ്യക്തമാക്കണം. മന്ത്രി എ.സി മൊയ്തീന്‍ ബിനാമികളെവെച്ചാണ് ഇടപാടുകള്‍ നടത്തിയത്. ക്രമക്കേടുകളുടെ 100 ശതമാനം ഉത്തരവാദിത്തം എ.സി മൊയ്തീനാണെന്നും അനില്‍ അക്കര ആരോപിച്ചു.

ലൈഫ് മിഷനും ഉപകരാറുണ്ടോ എന്ന് വ്യക്തമാക്കണം. താന്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ഉപകരാറില്ലയെന്നാണ് ലൈഫ് മിഷനിലെ ഉത്തവാദപ്പെട്ടവര്‍ മറുപടി നല്‍കിയത്. അങ്ങനെയെങ്കില്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയത് ആരാണ്. എ.സി മൊയ്തീന്‍ തന്നെയാണ്. ഭരണാനുമതി കൊടുത്തത് ആരാണ് ? അതും എ.സി മൊയ്തീനാണ്. സ്ഥലം കൈമാറി കൊടുത്തത് ആരാണ്. അതും എ.സി മൊയ്തീനാണെന്നും അദ്ദേഹം ആരോപിച്ചു.

എഗ്രിമെന്റ് വെച്ചതിന്റെ രണ്ടാമത്തെ ദിവസം യൂണിടെക്കിന്റെ അക്കൗണ്ടിലേക്ക് മൂന്നു കോടി രൂപ മാറ്റി. 30-7-2019 നാണ് കരാര്‍ ഒപ്പിടുന്നത്. ആ യോഗത്തിന്റെ മിനുട്ട്സ് വായിച്ചാല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും രാജിവെക്കേണ്ടിവരുമെന്നും അനില്‍ അക്കര പറഞ്ഞു. ലൈഫ് മിഷന്റെ സി.ഇ.ഒ ഒരു കത്ത് പോലും അയച്ചില്ല. അദ്ദേഹത്തിന് അറിയാമായിരുന്നു ഇത് മുഴുവന്‍ ചട്ടവിരുദ്ധമാണെന്ന്. റീബില്‍ഡ് കേരളയുടെ ചുമതലയുണ്ടായിരുന്നു വേണുവിനും ഇക്കാര്യം അറിയാമായിരുന്നു. അദ്ദേഹവും ഇതിന്റെ തുടര്‍ നടപടികളിലേക്ക് പോയില്ലെന്നും അനില്‍ അക്കര പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...