കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡോ.എം.കെ മുനീര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വലിയങ്ങാടിയിലെ കോര്‍പ്പറേഷന്‍ കെട്ടിടത്തിന്റെ സ്ലാബ് തകർന്നവീണ് 4 തൊഴിലാളികൾ മരിച്ച സംഭവത്തിൽ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡോ. എം.കെ മുനീര്‍ എംഎല്‍എ. അറുപത് വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം അറ്റകുറ്റ പണി നടത്തി ബലപ്പെടുത്താനോ സുരക്ഷിതമായി പൊളിച്ചു നീക്കാനോ കോർപ്പറേഷൻ ശ്രമിച്ചില്ല. സമാനമായി നിരവധി കെട്ടിടങ്ങളാണ് നഗരത്തില്‍ ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്നതെന്നും മുനീർ പറഞ്ഞു. കോര്‍പ്പറേഷന്റെ ഗുരുതരമായ അനാസ്ഥയുടെ ഇരകളായി മരണത്തിന് കീഴടങ്ങിയവര്‍ക്ക് 25 ലക്ഷം രൂപ ആദ്യഘട്ട അടിയന്തിര സഹായം നല്‍കണം.

പരുക്കേറ്റവരുടെ ചികിത്സ സൗജന്യമായി നല്‍കാനും പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു. കോർപ്പറേഷൻ കെട്ടിടത്തിന്‍റെ ഭാഗങ്ങൾ തകർന്നുവീണുണ്ടായ അപകടത്തിൽ ജബ്ബാർ, അഷ്റഫ്, ബഷീർ, വിനോദ് എന്നിവരാണ് മരിച്ചത്. ചുമടെടുത്ത് സമീപത്ത് വിശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയ കെട്ടിടത്തിന്‍റെ ഭാഗങ്ങളാണ് തകർന്നുവീണത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ മരിച്ചു

0
മനാമ: ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ...

കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം

0
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ...

ഇസ്‌ലാമിക രാഷ്ട്രങ്ങൾ ഒന്നിക്കണം ; ആഹ്വാനവുമായി ഇറാൻ പരമോന്നത നേതാവ്

0
ടെഹ്‌റാൻ : പശ്ചിമേഷ്യൻ യുദ്ധം ആറു മാസം പിന്നിടുമ്പോൾ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ...

സിപിഐ- സിപിഎം തർക്കം തുടരട്ടെയെന്നും യുഡിഎഫിന് ഇപ്പോൾ തന്നെ ആവശ്യത്തിന് എംഎൽഎമാർ ഉണ്ടെന്നും മന്ത്രി...

0
തിരുവനന്തപുരം: ചെങ്കൊടിയുടെ ഒരു കഷണം കിട്ടാൻ യുഡിഎഫ് കാത്തിരിക്കുന്നുവെന്ന മുതിർന്ന സിപിഎം...