വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ’ യാത്ര ഫെബ്രുവരി 27 ന് പത്തനംതിട്ട ജില്ലയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ക്ക് ഫെബ്രുവരി 27-ാം തീയതി പത്തനംതിട്ട ജില്ലയിൽ ഉജ്ജ്വല സ്വീകരണം നൽകും. രാവിലെ 8 മണിക്ക് പ്രഭാതവേദി അടൂർ വൈറ്റ് പോർട്ടിക്കോ ഹോട്ടൽ സമുച്ചയത്തിൽ നടക്കും. വിവിധ രംഗങ്ങളിൽ ഉള്ളവരുമായി കൂടിക്കാഴ്‌ച, തുടർന്ന് പത്രസമ്മേളനം, 10 എ.എം ന് സ്വീകരണവും പൊതുയോഗവും കെ.എസ്.ആർ.ടി.സി ജംഗ്ഷ്‌നിൽ നടക്കും. ഉദ്ഘാടനം ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവ്വഹിക്കും. തുടർന്ന് 11.30 എ.എം ന് തിരുവല്ലാ മുനിസിപ്പൽ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന പൊതുയോഗം രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും.

3.30 പി.എം ന് ആറന്മുള നിയോജക മണ്ഡലത്തിലെ സ്വീകരണം പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. 5 പി.എം ന് കോന്നി ടൗണിൽ സ്വീകരണം യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകിട്ട് 6.30 ന് റാന്നി ഇട്ടിയപ്പാറയിൽ പൊതുയോഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.

വിവിധ സ്വീകരണ യോഗങ്ങളിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. മുസ്ലീംലീഗ് നേതാവ് അഡ്വ. ഷംസുദ്ദീൻ എം.എൽ.എ. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ, കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ അഡ്വ. അനൂപ് ജേക്കബ് എന്നിവർ പ്രസംഗിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ റോഡിൽ കുഴഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ ; സിപിആർ നൽകി ജീവൻ രക്ഷിച്ച് പോലീസുകാർ

0
ബെംഗളൂരു : റോഡിൽ കുഴഞ്ഞുവീണ സ്കൂട്ടർ യാത്രികന് സി.പി.ആർ നൽകി ജീവൻ...

നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം

0
ശ്രീനഗർ: നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ...

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...