ഡോ. എം.എസ് സുനിലിന്റെ 232 – മത് സ്നേഹഭവനം രാജമ്മക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട :  സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 232-ാ മത്തെ സ്നേഹ ഭവനം പുതുവത്സര സമ്മാനമായി കവിയൂർ പുതുമല രാജമ്മക്കും കുടുംബത്തിനുമായി വിദേശ മലയാളിയായ ജിഷയുടെ സഹായത്താൽ നിർമ്മിച്ചു നൽകി.  വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും തിരുവല്ല ആർ. ഡി.ഒ. ചന്ദ്രശേഖരൻ നായർ നിർവഹിച്ചു.

വർഷങ്ങളായി സ്വന്തമായി വീടില്ലാത്ത അവസ്ഥയിൽ തളർന്നുകിടക്കുന്ന ഭർത്താവായ തങ്കപ്പനുമായി മകൾ മഞ്ജുവിനൊപ്പം ചോർന്നൊലിക്കുന്ന ഒരു പ്ലാസ്റ്റിക് കുടിലിലായിരുന്നു തങ്കമ്മയുടെ താമസം. ഭർത്താവിന്റെ ചികിത്സയും വീട്ടു ചെലവുകളുമായി ഏറെ ബുദ്ധിമുട്ടിയിരുന്ന ഇവർക്ക് അടച്ചുറപ്പുള്ള ഒരു വീട് പണിയുക എന്നത് വെറും സ്വപ്നം മാത്രമായിരുന്നു.

ഇവരുടെ ദുരവസ്ഥ അറിയുവാൻ ഇടയായ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ദിനേശ് കുമാർ, എൻഎസ്എസ് കരയോഗം  വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ, കെ.പി.ജയലാൽ, ആദർശ് ചിറ്റാർ., ആർ. ജെ.അമൃത ആദർശ്, സ്മിതാ വിനോദ്, സന്ദീപ്.എസ്, വിഘ്നേഷ് നാഥ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...