തകഴി പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

എടത്വാ : തകഴി പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം. മലിനജലം വിതരണം ചെയ്യുന്നതായി പരാതി. ജല അതോറിറ്റിയുടെ പൈപ്പ്‌പൊട്ടല്‍ നിത്യസംഭവമായി മാറിയതുമൂലം തകഴി പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും കുടിവെള്ളം പേരിന്‌ പോലും ലഭിക്കുന്നില്ല. ആറ്റുനോറ്റ്‌ കിട്ടുന്ന വെള്ളം മാലിന്യം നിറഞ്ഞതാണെന്ന്‌ ഉപഭോക്‌താക്കള്‍ പറയുന്നു.

കുന്നുമ്മ അംബേദ്‌കര്‍ കോളനിയിലെ താമസക്കാര്‍ക്കാണ്‌ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നത്‌. വല്ലപ്പോഴും പൈപ്പില്‍ എത്തുന്ന വെള്ളം ചുവന്ന നിറത്തിലാണ്‌ ലഭിക്കുന്നത്‌. പഞ്ചായത്തിലെ ആറ്‌, 14, 10 വാര്‍ഡുകളിലുള്ളവര്‍ക്ക്‌ കുടിവെള്ളം ലഭിച്ചിട്ട്‌ മാസങ്ങളായി. സ്വകാര്യ സ്‌ഥാപനങ്ങളില്‍ നിന്നും പണം മുടക്കി വെള്ളം വാങ്ങിച്ചാണ്‌ ജനങ്ങള്‍ പാചകത്തിനും കുടിക്കാനും ഉപയോഗിക്കുന്നത്‌. തകഴി സ്‌മാരകത്തിന്‌ സമീപം പൈപ്പ്‌ പൊട്ടി ഒഴുകുന്നത്‌ നിത്യ സംഭവമായി മാറിയിരിക്കുകയാണ്‌.

തകഴി സ്‌മാരകം മുതല്‍ കരുമാടി കളത്തിപ്പാലം വരെ എട്ടു സ്‌ഥലങ്ങളിലായി പൈപ്പ്‌ പൊട്ടിയിട്ടുണ്ട്‌. പൈപ്പ്‌ പൊട്ടുമ്പോള്‍ താല്‌ക്കാലിക പരിഹാരം ചെയ്‌ത്‌ ഉദ്യോഗസ്‌ഥര്‍ തടിതപ്പും. ദിവസത്തിനുള്ളില്‍ വീണ്ടും പൈപ്പ്‌ ചോര്‍ച്ച അനുഭവപ്പെടാറുണ്ട്‌. നാല്‌ പതിറ്റാണ്ട്‌ പഴക്കമുള്ള പൈപ്പുകളാണ്‌ ഇവിടെ സ്‌ഥാപിച്ചിരിക്കുന്നത്‌. അടിയന്തരമായി മുഴുവന്‍ പൈപ്പുകളും മാറ്റി പുതിയ പൈപ്പുകള്‍ ഇട്ടാല്‍ മാത്രമെ ജലക്ഷാമത്തിന്‌ ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിയൂ.

കഴിഞ്ഞ സര്‍ക്കാര്‍ പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കാന്‍ ഫണ്ട്‌ അനുവധിച്ചിട്ടും നാളിതുവരെ ടെന്‍ഡര്‍ പോലും വിളിക്കാത്തത്‌ ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥയാണെന്നാണ്‌ പഞ്ചായത്ത്‌ അധികാരികള്‍ പറയുന്നു. കുട്ടനാട്‌ എം.എല്‍.എയുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്‌ഥരുടെ മീറ്റിങ്ങ്‌ തകഴി പഞ്ചായത്തില്‍വെച്ച്‌ നടന്നെങ്കിലും കുടിവെള്ള ക്ഷാമത്തിനുള്ള പരിഹാരം അനന്തമായി നീളുകയാണ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...