ഡോ. എം.എസ്. സുനിലിന്റെ 254 – മത് സ്നേഹഭവനം വൃന്ദയ്ക്കും മകൾ വിദ്യയ്ക്കും

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട:  സാമൂഹികപ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാശ്രയർക്കു പണിത് നൽകുന്ന 254 – മത് സ്നേഹ ഭവനം ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിന്റെ സഹായത്താൽ മണ്ണടി നടുവിലേക്കര വലിയവീട്ടിൽ വൃന്ദക്കും മകൾ വിദ്യയ്ക്കുമായി നിർമ്മിച്ചു നൽകി.  ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ ഗോൾഡൻ ജൂബിലിയുടെ സ്മരണാർത്ഥം കത്തീഡ്രൽ നൽകുന്ന ആദ്യത്തെ വീടാണ് ഇത്. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ നിർവഹിച്ചു.

കത്തീഡ്രലിനു വേണ്ടി ഫിലിപ്പ് ജോസഫ് മാണിയത്ത് നൽകിയ തുക ഉപയോഗിച്ച് മൂന്ന് മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് ടീച്ചർ ഇവർക്കായി പണിത് നൽകുകയായിരുന്നു. വർഷങ്ങളായി സ്വന്തമായി വീടില്ലാതെ കോളേജ് വിദ്യാർഥിനിയായ മകൾ വിദ്യയുമായി ശുചിമുറി പോലുമില്ലാത്ത സാഹചര്യത്തിൽ ഒറ്റപ്പെട്ട നിലയിൽ ആയിരുന്നു ഇവരുടെ താമസം.  സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആണ് ഇവരുടെ അവസ്ഥ ടീച്ചറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ചടങ്ങിൽ വാർഡ് മെമ്പർ പ്രസന്നകുമാരി, മുൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജൻ, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, വൈഷ്ണവി ശൈലേഷ്, ശ്രീലേഷ് പിള്ള എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പഠിക്കാൻ വിദഗ്ധരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കും ;...

0
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ...

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...