ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ് ; തൃണമൂൽ കോണ്‍ഗ്രസ് നേതാവിനെ കെട്ടിയിട്ട് മർദിച്ച് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: റെയില്‍വേയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ച്‌ നാട്ടുകാര്‍. ദിലീപ് പത്ര എന്ന പ്രാദേശിക തൃണമൂല്‍ നേതാവിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തത്. പശ്ചിമ ബംഗാളിലെ പശ്ചിമ മിഡ്‌നാപൂരിലാണ് സംഭവം നടന്നത്. നാട്ടിലെ ടിഎംസി തൊഴിലാളി സംഘടനയുടെ നേതാവും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ സെലിമ ഖാട്ടൂണിന്‍റെ അടുത്ത അനുയായുമാണ് ദിലീപ് പത്ര.

രാഷ്‌ട്രീയത്തില്‍ വലിയ സ്വാധീനം ഉണ്ടെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച്‌ ഇയാള്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം നല്‍കി പലരില്‍ നിന്നും പണം വാങ്ങിയിരുന്നു.പ്രദേശത്തെ കനൈലാല്‍ മുര്‍മു എന്നയാളില്‍ നിന്നും ജോലി വാഗ്‌ദാനം ചെയ്‌ത് രണ്ടര വര്‍ഷം മുന്നേ ഇയാള്‍ അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. പക്ഷേ ജോലി ലഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്‌തില്ല. ഇതിനിടെ കനൈലാല്‍ ദിലീപിനോട് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ പണം നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതിനെത്തുടര്‍ന്നാണ് കനൈലാലിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ദിലീപ് പത്രയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഒടുവില്‍ പൊലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുസ്തകം വായിപ്പിച്ച് തട്ടിപ്പ് : തട്ടിപ്പ് നടന്നത് മണിചെയിൻ മാതൃകയിൽ ; വിദേശബന്ധം സ്ഥിരീകരിച്ച്...

0
തിരുവനന്തപുരം : പുസ്തകം വായിച്ച് പണം നേടാമെന്നപേരിൽ നടന്ന സൈബർ തട്ടിപ്പിൽ...

ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ വഴി തട്ടിപ്പ് ശ്രമം ; മുന്നറിയിപ്പുമായി നടൻ

0
കൊച്ചി : തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക്...

ചന്തേര എംഡിഎംഎ കേസ് : ലഹരി ശൃംഖലയുടെ അന്താരാഷ്ട്ര കണ്ണികളെ അറസ്റ്റ് ചെയ്ത് പോലീസ്

0
കാസർഗോഡ് : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 139.29 ഗ്രാം എംഡിഎംഎ...

സോണിയ ഗാന്ധിയുടെ പുസ്തകത്തിലെ ഏതെങ്കിലും ഭാഗം മാറ്റാൻ ബാഹ്യ സമ്മർദ്ദം ഇല്ലായിരുന്നു ; വീണ്ടും...

0
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പുസ്തകത്തെ കുറിച്ചുള്ള വിവാദത്തിൽ വീണ്ടും...