വയോധിക മരിച്ച നിലയിൽ ; മൃതദേഹം കട്ടിലിനടിയിൽ – മുഖത്തും ശരീരത്തും പരിക്കുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്ത് വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൗഡിക്കോണം കല്ലറത്തല ഭഗവതിവിലാസം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന വിജയമ്മയെ ഇന്നലെ രാത്രിയാണ് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവത്തെ പഴക്കമുള്ള മ‍ൃതദേഹം മുറിക്കുള്ളിൽ കട്ടിലിനടിയിലാണ് കിടന്നിരുന്നത്. ശരീരത്തിലും മുഖത്തും അടിയേറ്റതുപോലുള്ള ചതവുകളുണ്ട്. വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏകമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 47 കാരനായ മകനാണ് അമ്മ വീട്ടിനകത്ത് മരിച്ചുകിടക്കുന്നതായി ബന്ധുക്കളെ വിളിച്ച് അറിയിച്ചത്.

പരസ്പര വിരുദ്ധമായാണ് മകന്‍ സംസാരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ശ്രീകാര്യം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. വിജയമ്മയുടെ മരണം കൊലപാതകമെന്നാണ് പോലീസ് സംശയം. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം കണ്ടെത്താൻ കഴിയു എന്ന് പോലീസ് അറിയിച്ചു. റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ടായിരുന്നു എൺപതുകാരിയായ വിജയമ്മ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....