ഡോ.എം. എസ്. സുനിലിന്റെ 285 – മത്തെ സ്നേഹഭവനം അശ്വതിക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 285 – മത് സ്നേഹഭവനം വിദേശ മലയാളിയായ ബെറ്റ്സി ലൂക്കയുടെയും അഭിലാഷ് എബ്രഹാമിന്റെയും സഹായത്താൽ ഏനാത്ത് കുളക്കട കൊല്ലാമല അശ്വതി ഭവനത്തിൽ അശ്വതിക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും പ്രശസ്ത ചിത്രകാരി ഗ്രേസി ഫിലിപ്പ് നിർവഹിച്ചു.

വർഷങ്ങളായി സ്വന്തമായ അടച്ചുറപ്പില്ലാത്ത വീടില്ലാതെ തകർന്നുവീഴാറായ ഒറ്റമുറി മൺകുടിലിൽ ആയിരുന്നു എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അശ്വതിയുടെ താമസം. അശ്വതിയുടെ അച്ഛൻ ജഗദീഷ് വർഷങ്ങൾക്ക് മുമ്പുണ്ടായ അപകടത്തെ തുടർന്ന് വലതു കൈക്ക് ബലക്ഷയം സംഭവിക്കുകയും വലിയ ജോലികൾ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു. മാതാവ് ജ്യോതിയും അച്ഛൻ ജഗദീഷും കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ ആയിരുന്നു ഇവർ നിത്യവൃത്തി കഴിഞ്ഞിരുന്നത്.

കാറ്റിലും മഴയിലും കുട്ടിയുമായി പോകുവാൻ മറ്റ് ഇടമില്ലാതെ സുരക്ഷിതമായ ഒരു ഭവനത്തിനുവേണ്ടി ഇവർ മുട്ടാത്ത വാതിലുകൾ ഇല്ല. ഇവരുടെ ദയനീയ അവസ്ഥ  അശ്വതിയിൽ കൂടി അറിയുവാൻ ഇടയായ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ ,വാർഡ് മെമ്പർ സാലി റെജി ,ജെയിൻ ജോയ്, വി .ഭാസ്കരൻ, സതീഷ്. എസ്
എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഒരു വീട് ഒരു മരം പദ്ധതിയുടെ ഭാഗമായി വീടിനു മുന്നിൽ ഔഷധ വൃക്ഷത്തൈ നടുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ; നിരീക്ഷണത്തിലുള്ള എല്ലാവരും ആശുപത്രി വിട്ടു

0
തിരുവനന്തപുരം: നിപ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ...

പത്തനംതിട്ട ജില്ലയിലെ കുട്ടികള്‍ക്ക് പഠനത്തിന് കൈത്താങ്ങ് നല്‍കി ‘തപസ്’

0
പത്തനംതിട്ട: ​ജില്ലയിലെ സൈനിക -അർദ്ധ സൈനിക- വിമുക്തഭടന്മാരുടെ സംഘടനയായ ടീം പത്തനംതിട്ട...

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

0
അടൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ കയ്യിൽ...

ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിന് ലൈസൻസ് ഫീ ഏർപ്പാടാക്കിയതിൽ നിന്ന് സർക്കാർ...

0
തിരുവനന്തപുരം: ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിന് ലൈസൻസ് ഫീ...