ഡോ .എം .എസ്. സുനിലിന്റെ 296- മത് സ്നേഹഭവനം സിന്ധു ജോസഫിനും മൂന്ന് പെൺകുഞ്ഞുങ്ങൾക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 296 -മത് സ്നേഹഭവനം മഞ്ഞനിക്കര വാലുതറ മുകളും പടിഞ്ഞാറ്റതിൽ സിന്ധു ജോസഫിനും 3 പെൺകുഞ്ഞുങ്ങൾക്കുമായി വിദേശ മലയാളിയായ മാത്യു കരിമറ്റത്തിന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും പത്തനംതിട്ട ജില്ലാ കളക്ടർ എ .ഷിബു. ഐ.എ.എസ് .നിർവഹിച്ചു.

അനേക വർഷങ്ങളായി സ്വന്തമായ ഭവനം നിർമ്മിക്കുവാൻ യാതൊരു മാർഗവും ഇല്ലാതെ സിന്ധുവും കൂലി വേലക്കാരനായ ഭർത്താവ് ജോസഫും മൂന്ന് പെൺകുഞ്ഞുങ്ങളുമായി ഒറ്റമുറി തകര ഷെഡിനുള്ളിൽ യാതൊരുവിധ സുരക്ഷിതത്വവും ഇല്ലാതെ കഴിയുകയായിരുന്നു. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കാണുവാൻ ഇടയായ ടീച്ചർ ഇവർക്കായി മാത്യു കരിമറ്റത്തിന്റെ സഹായത്താൽ രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഇരുനില വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കലാ അജിത്ത്., മുൻ പഞ്ചായത്ത് പ്രസിഡൻറ് രാമചന്ദ്രൻ നായർ, വാർഡ് മെമ്പർമാരായ ലീല കേശവൻ., ബിന്ദു. ടി. ചാക്കോ., പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., അനു മോനി., മോൻസി പോൾ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാദാപുരത്ത് 92 ഐ ഫോണുകള്‍ കവര്‍ന്ന സംഭവം ; ഡിവൈഎസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്...

0
കോഴിക്കോട്: നാദാപുരത്തെ മൊബൈല്‍ ഫോണ്‍ ഷോറൂമിലുണ്ടായ വന്‍ കവര്‍ച്ചയിൽ പ്രത്യേക...

മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത്...

0
ഡൽഹി: മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ...

തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തി സ്കൂട്ടറിൽ നിന്നും ഹെൽമെറ്റ് മോഷണം

0
തിരുവല്ല : പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക്...

യുദ്ധത്തിന് താൽപ്പര്യമില്ല, എന്നാൽ ആക്രമണമുണ്ടായാൽ വെറുതെയിരിക്കില്ല; ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

0
ബിഷ്കെക്ക്: ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ആക്രമിച്ചാൽ...