ഡോ. എം. എസ്. സുനിലിന്റെ 329 -മത് സ്നേഹഭവനം വിധവയായ കൃഷ്ണകുമാരിക്കും മക്കൾക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബത്തിന് പണിതു നൽകുന്ന 329- മത് സ്നേഹഭവനം കുമാരി മാത്യുവിന്റെ സഹായത്താൽ പന്തളം കുളനട കാരക്കാട് മഞ്ഞാലിൽ വീട്ടിൽ വിധവയായ കൃഷ്ണകുമാരിക്കും മൂന്ന് കുട്ടികൾക്കുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും കുമാരി മാത്യുവിന്റെ സഹോദരിമാരായ ഷൈനിയും ബെറ്റിയും ചേർന്ന് നിർവഹിച്ചു. 15 വർഷമായി സ്വന്തമായി ഒരു ഭവനം നിർമ്മിക്കുവാനായ നിവൃത്തിയില്ലാതെ അടച്ചിറപ്പില്ലാത്ത സുരക്ഷിതമല്ലാത്ത ഒരു കുടിലിൽ ആയിരുന്നു കൃഷ്ണകുമാരിയും കുടുംബവും താമസിച്ചിരുന്നത്. ഒന്നര വർഷത്തിനു മുമ്പ് കൃഷ്ണകുമാരിയുടെ ഭർത്താവ് അജിത് കുമാർ മരണപ്പെടുകയും മൂന്ന് കുട്ടികളുമായി നിത്യ ചെലവിന് പോലും ബുദ്ധിമുട്ടിയിരുന്ന അജിതകുമാരിയുടെ ദയനീയ അവസ്ഥ നേരിൽ കണ്ടു മനസിലാക്കിയ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 650 സ്ക്വയർഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. കുമാരി മാത്യുവിന്റെ സഹായത്താൽ പണിയുന്ന രണ്ടാമത്തെ വീടാണ് ഇവർക്കായി നൽകിയത്. ചടങ്ങിൽ മെമ്പർമാരായ പ്രമോദ് കാരക്കാട്, പുഷ്പകുമാരി, പ്രോജക്ട് കോഡിനേറ്റർ കെ .പി. ജയലാൽ, ജോർജ് മാമൻ, കെ. ഐ. വർഗീസ് മാപ്പിള, ടി. ഡി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...