ഡിഎംകെ റോഡ് ഷോ കലക്കാന്‍ ശ്രമമുണ്ടായി, ആളെകൂട്ടാന്‍ ഏജന്റുമാരെ നിയോഗിച്ചിട്ടില്ല : മിന്‍ഹാജ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റോഡ് ഷോ കലക്കാന്‍ ശ്രമം ഉണ്ടായെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന മിന്‍ഹാജ്. പല കൈകളും അതിനായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരം ഇന്നലെ രാവിലെ ലഭിച്ചതാണെന്നും മിന്‍ഹാജ് പറഞ്ഞു. ഡിഎംകെ റാലിയില്‍ പങ്കെടുത്തവരില്‍ പലരും പാര്‍ട്ടി ആഭിമുഖ്യം ഉള്ളവരല്ലെന്നും ഏജന്റ് വഴി എത്തിയവരാണെന്നും പ്രതികരിക്കുന്ന ബൈറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മിന്‍ഹാജ്. പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ പരിചയമില്ലാത്ത ചില ആളുകള്‍ റോഡ് ഷോയില്‍ കയറികൂടി.

17 ന് നടന്ന കണ്‍വെന്‍ഷനില്‍ ചില മുതിര്‍ന്ന ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ പങ്കെടുത്തിരുന്നു. അവര്‍ ഡിഎംകെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വന്നവരാണ്. റോഡ് ഷോയ്ക്ക് ആളെകൂട്ടാന്‍ ഏജന്റുമാരെ നിയമിച്ചുവെന്നത് തെറ്റായ ആരോപണം ആണെന്നും മിന്‍ഹാജ് പ്രതികരിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നത് സംബന്ധിച്ച് ഇന്നലെ ഉച്ചയ്ക്കാണ് തീരുമാനം ആയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് വേണ്ടി ഡിഎംകെ പാലക്കാട് പ്രവര്‍ത്തിക്കുമെന്നും മിന്‍ഹാജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...