ഡോ. എം. എസ്. സുനിലിന്റെ 337- മത് സ്നേഹഭവനം പുതുവത്സര സമ്മാനമായി ലൂസി ഫിലിപ്പിന്റെ ആറംഗ കുടുംബത്തിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 337 – മത് സ്നേഹഭവനം മനോജിന്റെയും മേന്മയുടെയും സഹായത്താൽ പഴയരിക്കണ്ടം വടക്കേതൊട്ടി പടിഞ്ഞാറേക്കര വീട്ടിൽ ലൂസി ഫിലിപ്പിനും കുടുംബത്തിനും ആയി പുതുവത്സര സമ്മാനമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം.എസ്. സുനിൽ നിർവഹിച്ചു. വർഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു ലൂസി ഫിലിപ്പും ഭർത്താവ് ഫിലിപ്പ് ജോസഫും മകൻ സജി ഫിലിപ്പും സജിയുടെ ഭാര്യ ജാൻസിയും രണ്ട് കുട്ടികളും താമസിച്ചിരുന്നത്.

സജി കൂലിവേല ചെയ്തു കൊണ്ടുവരുന്ന വരുമാനം കൊണ്ടായിരുന്നു കുടുംബം നിത്യ ചെലവിന് വക കണ്ടെത്തിയിരുന്നതും രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചിലവ് നടത്തിയിരുന്നതും ഇതിനിടയിൽ സ്വന്തമായി ഒരു ഭവനം നിർമ്മിക്കുവാനായി സജിക്ക് കഴിഞ്ഞില്ല. മറ്റാരിൽ നിന്നും സഹായം ലഭിക്കാതിരുന്ന ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ട് മടങ്ങിയ 650sq.ft. വലിപ്പമുള്ള വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ദിനമണി പി. ബി, പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ, എബ്രഹാം കുര്യൻ, സന്തോഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു. മനോജിന്റെ സഹായത്താൽ പണിയുന്ന നാലാമത്തെ വീടാണ് ഇത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...