ഡോ.എം. എസ്. സുനിലിന്റെ 353 -മത് സ്നേഹഭവനം വിധവയായ സന്ധ്യയ്ക്കും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 353- മത് സ്നേഹഭവനം നോർത്ത് അമേരിക്കയിലെ അവർ കുടുംബയോഗത്തിന്റെ സഹായത്താൽ മണിമല ചാരുവേലി ആനക്കല്ലിൽ വീട്ടിൽ വിധവയായ സന്ധ്യയ്ക്കും മാതാവിനും രണ്ട് കുട്ടികൾക്കും ആയി നിർമ്മിച്ചു നൽകി വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും അവർ കുടുംബയോഗത്തിന്റെ പ്രതിനിധിയായ പ്രൊഫ. സി. എ. എബ്രഹാം നിർവഹിച്ചു. അച്ഛൻ ബിജുവിൻ്റെ അകാല മരണത്തിൻ്റെ വേദനയിലും പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ സജനിമോൾക്കാണ് ഡോ. എം എസ് സുനിൽ ടീച്ചർ തൻ്റെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 353 ആമത്തെ സ്നേഹ ഭവനം സമ്മാനിച്ചത്.

എട്ട് മാസങ്ങൾക്ക് മുൻപാണ് മണിമല ചാരുവേലി മാത്യകാ ഹരിജൻ കോളനിയിലെ താമസക്കാരനായ ബിജു മരണപ്പെട്ടത്. കുടുംബനാധൻ നഷ്ടപ്പെട്ടതോടെ നിസ്സഹായ അവസ്ഥയിലായ ഭാര്യ സന്ധ്യയും രണ്ട് മക്കളും ബിജുവിൻ്റെ മാതാവ് രാജമ്മയുടെയും ദുരിതം പ്രദേശവാസിയും നെടുംകുന്നം പഞ്ചായത്ത് സെക്രട്ടറിയുമായ ഷിജുകുമാറാണ് ഡോ. എം എസ് സുനിൽ ടീച്ചറുടെ ശ്രദ്ധയിൽ പെടുത്തിയത്. പിതാവിൻ്റെ അപ്രതീക്ഷിതമായുണ്ടായ മരണത്തിൻ്റെ ദുഖത്തിലും സന്ധ്യയുടെ മകൾ സജിനി കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 6 A+ ഉം, 2 A യും രണ്ട് B യും നേടി. സജനി നേടിയ തിളക്കമാർന്ന വിജയത്തിന് സമ്മാനമായി ഏറെ പ്രതിബന്ധങ്ങളെ മറികടന്ന് അതിവേഗം ഇവർക്കായുള്ള സ്നേഹ ഭവനത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ സമ്മാനിക്കുകയായിരുന്നു. ചടങ്ങിൽ മണിമല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിറിൽ തോമസ്, നെടുംകുന്നം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷിജുകുമാർ, കുടുംബയോഗം അംഗം റൂബർട്ട്. കെ. വിക്ടർ, പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന...

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...

തിരുവല്ല കടപ്രയില്‍ സഹോദരങ്ങള്‍ മര്‍ദ്ദനത്തിനിരയായ സംഭവം : പ്രതികളെ പിടികൂടാതെ പോലീസ്

0
തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ...