ഡോ. എം.എസ്. സുനിലിന്റെ 364 -മത് സ്നേഹഭവനം അജുവിന്റെ അഞ്ചംഗ കുടുംബത്തിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബര്‍ക്ക് പണിതു നൽകുന്ന 364-ാമത് സ്നേഹഭവനം ബാബു സാറിന്റെ 90th ജന്മദിന സമ്മാനമായി കടമ്മനിട്ട കുട്ടത്തോട് ചെമ്മാന്തറ അജുവിനും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും സംവിധായകനും സിനിമാതാരവുമായ ബൈജു എഴുപുന്ന കേരളപ്പിറവി ദിനത്തിൽ നിർവഹിച്ചു. 65 വർഷങ്ങളോളം പഴക്കമുള്ള മൺകട്ട കൊണ്ട് നിർമ്മിച്ച ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത ചെറിയ വീട്ടിൽ ആയിരുന്നു അജുവും ഭാര്യ റീനയും രണ്ട് പെൺകുഞ്ഞുങ്ങളും 84 വയസ്സുള്ള മാതാവും താമസിച്ചിരുന്നത്.

കുടുംബാംഗങ്ങളുടെ ചികിത്സക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും നിത്യ ചിലവിനുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു ഭവനം നിർമ്മിക്കാൻ സാധിക്കാതെ ദുരിത പൂർണ്ണമായ ജീവിതം നയിക്കുന്നത് നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 3 മുറികളും അടുക്കളയും ഹാളും ശുചി മുറിയും സിറ്റൗട്ടും അടങ്ങിയ വീട് ബോസ്റ്റണില്‍ മക്കളോടൊപ്പം താമസിക്കുന്ന റിട്ടയേഡ് എ.ഇ.ഒ .ആയിരുന്ന ബാബു സാറിന്റെ 90ആം ജന്മദിന സമ്മാനമായി നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ജനകമ്മ ശ്രീധരൻ, പ്രോജക്ട് കോർഡിനേറ്റർ കെ.പി. ജയലാൽ, അഡ്വ. അരുൺ പ്രകാശ്, ജയകൃഷ്ണൻ തണ്ണിത്തോട് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...