പോലീസിന്‍റെ ഓപ്പറേഷന്‍ സൈ ഹണ്ടിൽ തട്ടിപ്പ് സംഘത്തിന്‍റെ ഇടനിലക്കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സൈബർ തട്ടിപ്പ് സംഘത്തെ കണ്ടെത്താനുള്ള പോലീസിന്‍റെ ഓപ്പറേഷന്‍ സൈ ഹണ്ടിൽ തട്ടിപ്പ് സംഘത്തിന്‍റെ ഇടനിലക്കാരൻ അറസ്റ്റിൽ. ഊരമ്പ്, ചൂഴാല്‍ സ്വദേശി രാജനാണ് പാറശാല പൊലീസിന്‍റെ പിടിയിലായത്. തട്ടിപ്പ് സംഘങ്ങള്‍ക്ക് പാസ് ബുക്കും എടിഎം ഉള്‍പ്പെടെ സംഘടിപ്പിച്ച് നല്‍കിയിരുന്നത് രാജനാണ്. അന്തര്‍ദേശീയ തലത്തില്‍ ഉള്‍പ്പെടെ തട്ടിപ്പ് നടത്തി പ്രതിമാസം രാജന്‍ സമ്പാദിച്ചിരുന്നത് 20 ലക്ഷത്തിലധികം രൂപയായിരുന്നു. നെയ്യാറ്റിന്‍കരയിലെ ഒരു ദേശസാല്‍ക്കരണബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍. ഇവിടെയെത്തുന്ന സാധാരണക്കാരായ ഇടപാടുകാരുടെ പാസ്ബുക്കും എടിഎം കാര്‍ഡുകളും ഉള്‍പ്പെടെ തന്ത്രത്തില്‍ കൈവശപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. രാജ്യത്തിന് പുറത്തും അകത്തും വല വിരിച്ചിട്ടുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ അപഹരിച്ചെടുക്കുന്ന തുകകള്‍ രാജന്‍ കൈവശപ്പെടുത്തിയിരിക്കുന്ന അക്കൗണ്ടുകളില്‍ വന്നുചേരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അത്തിക്കയത്ത് മോഷണവുമായി നാടോടി സ്ത്രീകള്‍ : ആശങ്കയില്‍ നാട്ടുകാര്‍

0
റാന്നി : അത്തിക്കയത്തും പരിസര പ്രദേശങ്ങളിലും നാടോടി സ്ത്രീകളടങ്ങുന്ന സംഘത്തിന്റെ  മോഷണശല്യം...

വീണ്ടും പ്രതിഷേധവുമായി കൊച്ചിയിലെ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

0
കൊച്ചി: വീണ്ടും പ്രതിഷേധവുമായി കൊച്ചിയിലെ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍. നാളെ മുതൽ...

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാൾ പിടിയിൽ

0
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചയാളെ ഷൊർണൂർ റെയിൽവേ സുരക്ഷാസേന...

പാർലമെന്റിൽ അടിയന്തിര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി മോദി

0
ന്യൂഡൽഹി : പാർലമെന്റിലെ തന്റെ ഓഫീസിൽ അടിയന്തര ഉന്നതതല യോഗം...