ഡോ. എം.എസ്. സുനിലിന്റെ 365 -മത് സ്നേഹഭവനം സുഹൃത്തിന് കിഡ്നി ദാനം നൽകിയ ബിനുവിനും കുടുംബത്തിനും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലമ്പർക്ക് പണിത് നൽകുന്ന 365- മത് സ്നേഹഭവനം ജോണിന്റെയും നിതയുടെയും സഹായത്താൽ കൊടുമൺ കിഴക്ക് ഉടയൻ മുരുപ്പേൽ ബിനുവിനും കുടുംബത്തിനും ആയി പൂർത്തീകരിച്ച് നൽകി. വീടിൻറെ ഉദ്ഘാടനവും താക്കോൽ ദാനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു. വർഷങ്ങൾക്ക് മുമ്പ് നിർധനനായ തൻറെ സുഹൃത്തിന് മനുഷ്യ സ്നേഹിയായ ബിനു ഒരു കിഡ്നി ദാനം ചെയ്യുകയും വിവിധ പ്രശ്നങ്ങളാൽ സ്വന്തമായി വീട് പൂർത്തീകരിക്കാൻ കഴിയാതെ പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ കുട്ടികളുമായി സുരക്ഷിതമല്ലാത്ത ഒരു കുടിലിൽ ആയിരുന്നു ഇവർ താമസിച്ചിരുന്നത്.

മാതാവും കിടപ്പ് രോഗിയായ പിതാവും വിദ്യാർഥികളായ രണ്ട് ആൺകുട്ടികളും അടങ്ങുന്ന ഇവരുടെ ജീവിതം നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും വരാന്തയും അടങ്ങിയ വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ അജികുമാർ, പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...