ഡോ. എം. എസ്. സുനിലിന്റെ 369 -മത് സ്നേഹഭവനം പ്രീത ജിനുവിന്റെ അഞ്ചംഗ കുടുംബത്തിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 369- മത് സ്നേഹഭവനം കിളിവയൽ ചാത്തന്നൂർ പുഴ മിനി വിലാസത്തിൽ പ്രീത ജിനുവിനും കുടുംബത്തിനും ആയി വർഗീസ് കുര്യന്റെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും വർഗീസ് കുര്യൻ നിർവഹിച്ചു.

ഏറെ വർഷങ്ങളായി സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ സുരക്ഷിതമല്ലാത്ത ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു ഹോട്ടൽ ജീവനക്കാരിയായ പ്രീതയും രോഗിയായ ഭർത്താവ് ജിനുവും മാതാവ് മേരിക്കുട്ടിയും രണ്ട് പെൺകുഞ്ഞുങ്ങളും താമസിച്ചിരുന്നത്. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി മല്ലപ്പള്ളി സ്വദേശിയായ വർഗീസ് കുര്യന്റെ സഹായത്താൽ മൂന്നു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ സുനിത റോബിൻ, പ്രോജക്ട് കോഡിനേറ്റർ കെ. പി.ജയലാൽ, സന്തോഷ് ചാത്തന്നൂർ പുഴ, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...