ജോലിക്കൊന്നും പോകാതെ മദ്യപിച്ച് കറങ്ങിനടന്ന മകനെ കൊലപ്പെടുത്തി ; അച്ഛനും അമ്മയ്ക്കും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

വീരപാണ്ഡി : തമിഴ്നാട്ടിലെ വീരപാണ്ഡിയിൽ മകനെ കൊലപ്പെടുത്തിയ അച്ഛന് ജീവപര്യന്തവും അമ്മക്ക് ഇരട്ട ജീവപര്യന്തം തടവും ശിക്ഷ. ജോലിക്കൊന്നും പോകാതെ മദ്യപിച്ച് റങ്ങിനടന്ന അജിത് കുമാറിനെയാണ്അച്ഛനും അമ്മയും ചേർന്ന് കൊന്നത്. 2024 ഓഗസ്റ്റ് 24 നാണ് സംഭവം. വീരപാണ്ഡി സ്വദേശികളായ അഭിമന്നനും ഭാര്യ രാജാമണിയും ചേർന്നാണ് 27 വയസ്സുള്ള മകൻ അജിത് കുമാറിനെ കൊലപ്പെടുത്തിയത്. വീരപാണ്ഡക്കടുത്തുള്ള ഐങ്കാൽപെട്ടി എന്ന സ്ഥലത്തെ റോഡരികിൽ വച്ചായിരുന്നു കൊലപാതകം. ഇതിനു ശേഷം മൃതദേഹം ഉന്തുവണ്ടിയിൽ കയറ്റി ശ്മശാനത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. അജിത് കുമാർ ജോലിക്കൊന്നും പോകാതെ മദ്യപിച്ച് കറങ്ങി നടക്കുന്നത് സംബന്ധിച്ച് വീട്ടിൽ വഴക്ക് പതിവായിരുന്നു. അച്ഛൻ ഇല്ലാത്ത സമയങ്ങളിൽ അമ്മയോട് മോശമായി സംസാരിക്കുന്നതായും പരാതിയുണ്ടായിരുന്നു.

ഇതേ തുടർന്നാണ് ഇരുവരും ചേർന്ന് അജിതിനെ കൊലപ്പെടത്തിയത്. കയർ കൊണ്ട് കൈകാലുകൾ കെട്ടിയ ശേഷം അഭിമന്നൻ വടികൊണ്ട് അടിച്ചു പരുക്കേൽപ്പിച്ചു. അമ്മ രാജാമണി വെട്ടുകത്തി കൊണ്ട് മുഖത്തും തലയിലും കാലിലും വെട്ടുകയും ചെയ്തു. തുടർന്ന് വീരപാണ്ഡി പോലീസ് ഇുവരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. തേനി ജ്യൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ നടന്ന വിചാരണക്കൊടുവിലാണ് രണ്ടു പേർക്കും ശിക്ഷ വിധിച്ചത്. അമ്മ രാജാമണിക്ക് ഇരട്ട ജീവപര്യന്തവും 10000 രൂപ പിഴയുമാണ് ശിക്ഷ. അച്ഛന് ജീവപര്യന്തം തടവും അയ്യായിരം രൂപ പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...