ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്സ് സഭയുടെ പമരമാധ്യക്ഷനായി ഇന്ന് തെരഞ്ഞെടുക്കപ്പെടും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പമരമാധ്യക്ഷനായി ഇന്ന് തെരഞ്ഞെടുക്കപ്പെടും. പരുമല സെമിനാരിയിലും മറ്റ് 49 കേന്ദ്രങ്ങളിലുമായി നടക്കുന്ന മലങ്കര അസോസിയഷന്‍ യോഗമാണ് പരമാധ്യക്ഷനെ തെരഞ്ഞെടുക്കുക. മലങ്കര സഭയുടെ അമരക്കാരമായി ഡോ.മാത്യൂസ് മാ‍ര്‍ സേവേറിയോസിനെ ഐക്യഖണ്ഡേനയാവും അസോസിയേഷന്‍ തെരഞ്ഞെടുക്കുക. 30 ഭദ്രാസനങ്ങളിലെ 1590 ഇടവകകളെ പ്രതിനിധീകരിച്ച്‌ 4007 പേരാണ് മലങ്കര സുറിയാനി അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കുക. പ്രധാന പുരോഹിതരും നേതാക്കളും ഒത്തു ചേരുന്ന പരുമല സെമിനാരിക്ക് പുറമെ 49 കേന്ദ്രങ്ങളിലായി ഓണ്‍ലൈന്‍ മുഖേനയും പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിക്കും.

പുതിയ നിയോഗം ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നതെന്നും ദൈവ കൃപയാല്‍ ലഭിച്ച അവസരമാണിതെന്നും നിയുക്ത കാതോലിക്ക ബാവ പറഞ്ഞു. ഉച്ചക്ക് ഒരു മണിയോടെയാവും ഔദ്യോഗിക നടപടി ക്രമങ്ങളും പ്രാര്‍ഥന ചടങ്ങുകളും പൂര്‍ത്തിയാക്കി യോഗം ആരംഭിക്കുക. കോവിഡ് മാനദണ്ഡങ്ങളോടെ നടക്കുന്ന ചടങ്ങളില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കാലം ചെയ്തതിനെ തുടര്‍ന്നാണ് സഭ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. മലങ്കര സഭയുടെ 22 ആമത്തെ മെത്രാപ്പോലീത്തയായും ഒന്‍പതാമത്തെ കാതോലിക്കയുമായാണ് മാര്‍ സേവേറിയോസ് പരമാധ്യക്ഷ സ്ഥാനത്തേക്കെത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ കൊച്ചി സ്വദേശിനി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

0
റിയാദ്: ഉംറ കർമം പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ...

വല നിറയെ പൂവാലൻ ചെമ്മീനുമായി വള്ളങ്ങൾ തിരിച്ചെത്തുന്നു ; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

0
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പൂവാലൻ ചെമ്മീൻ. തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക്...

ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ കസ്റ്റഡിയിൽ

0
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ...

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...