ഡോ.എം.എസ് സുനിലിന്‍റെ 383 -ാമത് സ്നേഹഭവനം സൂസന്നക്കും മകൾ അധീനയ്ക്കും കൈമാറി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബരായ കുടുംബങ്ങൾക്ക് പണിതു നൽകുന്ന 383-ാമത്തെ സ്നേഹഭവനം മല്ലപ്പള്ളി സ്വദേശികളായ കെസിയ മേരി, കെന്‍ട്രാ സൂസൻ, കാരേന്‍ മറിയം എന്നീ സഹോദരിമാരുടെ സഹായത്താൽ കുന്നിക്കോട് മൈലാടുംപാറ റെഹോബോത്ത് വീട്ടിൽ സൂസന്ന രാജനും മകൾ അധീനയ്ക്കുമായി നിർമ്മിച്ചു നൽകി. വീടിന്‍റെ താക്കോൽ ദാനം കാരേന്‍ മറിയം നിർവഹിച്ചു. ഭർത്താവ് രാജന്‍റെ മരണശേഷം ഭർത്താവിന്‍റെ വീട്ടിൽ നിന്നും മൂന്നര വയസ്സുള്ള പെൺകുഞ്ഞുമായി ഇറങ്ങേണ്ടിവന്ന സൂസന്ന മകളുമായി ബന്ധുവീടുകളിലും അയൽ വീടുകളിലും അഭയം തേടിയെങ്കിലും എല്ലാ ഇടങ്ങളിൽ നിന്നും ഒറ്റപ്പെടേണ്ട അവസ്ഥ വന്നു.

സൂസന്നയുടെ പേരിൽ 5 സെന്‍റ് സ്ഥലം മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ സ്വന്തമായ ഒരു വീട് വയ്ക്കുവാൻ ആയി ഈ അമ്മയ്ക്കും മകൾക്കും യാതൊരുവിധ മാര്‍ഗവും ഇല്ലായിരുന്നു. ഇവരുടെ ദയനീയ അവസ്ഥ നേരിൽ കണ്ടു മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് അജിത് കുമാർ, ബ്ലോക്ക് മെമ്പർ ശോഭ, മുൻ വാർഡ് മെമ്പർ കൃഷ്ണൻകുട്ടി, വർഗീസ് കുര്യൻ, പ്രോജക്ട് കോഡിനേറ്റർ കെ. പി.ജയലാൽ, സിനി വർഗീസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...