കൊച്ചി: കൊറോണ ഐസിയുവില്‍ രോഗി മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിന്‍റെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ജൂനിയര്‍ ഡോക്ടര്‍ നജ്മ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നു. വെളിപ്പെടുത്തല്‍ നടത്തിയ തനിക്കെതിരെ ആക്രമണം ഉണ്ടാകുമോ എന്ന് ഭീതിയുണ്ടെന്നാണ് പരാതിയില്‍ വ്യക്തമാകുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ദേശാഭിമാനി പത്രം ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ അതേസമയം, സി.കെ ഹാരിസ് എന്ന രോഗി മരിച്ച പരാതിയില്‍ പൊലീസ് ഇന്ന് ബന്ധുക്കളുടെ മൊഴി എടുക്കുന്നതാണ്. കൊവിഡ് ഐസിയുവിലെ അനാസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മേലധികാരികളെ അറിയിച്ചിരുന്നെന്ന് ഡോ. നജ്മ പറഞ്ഞിരുന്നു. ഐസിയുവില്‍ താന്‍ ജോലി ചെയ്തിട്ടില്ലെന്ന മെഡിക്കല്‍ കോളേജിന്‍റെ ആരോപണവും ഇവര്‍ തള്ളിയിരുന്നു. എന്നാല്‍ അതേസമയം, നജ്മയുടെ ആരോപണത്തെ കുറിച്ചും നഴ്സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതിനെ കുറിച്ചും അന്വേഷണം നടത്താന്‍ ആര്‍എംഇ ഉത്തരവിട്ടു.
മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്‍റെ മരണം സംബന്ധിച്ച് കളശ്ശേരി സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് ബന്ധുക്കളുടെ മൊഴി എടുക്കുന്നതാണ്. ആശുപത്രിയില്‍ ഡൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ ലിസ്റ്റ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. ഇതിനിടെ മെഡിക്കല്‍ കോളജ് ഐസിയുവിലെ അനാസ്ഥ സംബന്ധിച്ച് കാര്യങ്ങള്‍ ആര്‍എംഒയുടെയും സൂപ്രണ്ടിന്‍റെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നെന്ന് ഡോ. നജ്മ പറഞ്ഞു. ഇതിന്‍റെ ശബ്ദ രേഖയും നജ്മ പുറത്തു വിട്ടിരിക്കുകയാണ്.