ഡോ.രാജന്‍. എന്‍. ഖോബ്രഗഡേക്ക് എതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടതി ഉത്തരവ് അവഗണിക്കുന്ന ഉന്നത സർക്കാർ ഉദ്യോഗസ്ഥന്റെ നടപടിയിൽ സർക്കാരിന് മുന്നറിയിപ്പ് നൽകി കോടതി. ആരോഗ്യ- കുടുംബ ക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ. എൻ. ഖോബ്രഗഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് നൽകാത്തത് സർക്കാരിന് ബുദ്ധിമുട്ടുണ്ടാക്കേണ്ടെന്ന് കരുതി മാത്രമാണെന്നും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ ചെയർമാൻ ജസ്റ്റീസ് സി. കെ. അബ്ദുൾ റഹീം. ഖോബ്രഗഡേയ്ക്ക് എതിരായ കോടതി അലക്ഷ്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.

കോടതി ഉത്തരവുകൾ നിരന്തരം അവഗണിക്കുന്ന ഈ ഉദ്യോഗസ്ഥനെതിരെ നിരവധി കോടതി അലക്ഷ്യ ഹർജികൾ ഉണ്ടെങ്കിലും ഒന്നിൽ പോലും മാപ്പ് അപേക്ഷ നൽകാനുളള സാമാന്യ മര്യാദ പോലും ഈ ഉദ്യോഗസ്ഥൻ കാണിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതിയുടെ ഒന്നര വർഷത്തിന് മുൻപുള്ള ഉത്തരവ് പോലും ഇതുവരെ പാലിക്കാത്ത ഈ ഉദ്യോഗസ്ഥന്റെ ധാർഷ്ട്യം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു.

ഉത്തരവിലുടനീളം ഖോബ്രഗഡേയ്ക്ക് എതിരെ നിശിത വിമർശനമാണ് ഉളളത്. ഉദ്യോഗസ്ഥനെ ഉടൻ നേരിട്ട് കോടതിയിൽ ഹാജരാക്കുന്നതിനുളള നടപടി ക്രമങ്ങൽ പാലിക്കാൻ കേസിൽ കക്ഷി അല്ലാത്ത ചീഫ് സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറിയ്ക്ക് കൈമാറാനുളള കോടതി ഉത്തരവ് ട്രൈബൂണൽ രജിസ്ട്രാർ എ.ഷാജഹാനെ കോടതി ചുമതലപ്പെടുത്തി.

കോട്ടയം അതിരമ്പുഴ സ്വദേശി മറിയം ബീവി എന്ന ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്സ് ആണ് പരാതിക്കാരി. പാറത്താനം പബ്ളിക് ഹെൽത്ത് സെന്ററിലെ ജീവനക്കാരിയായ മറിയം ബീവിയ്ക്ക് പ്രത്യേക അംഗപരിമിത അവധി നൽകാൻ 2020 മാർച്ചിൽ ട്രൈബൂണൽ നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവാണ് പ്രിൻസിപ്പൽ സെക്രട്ടറി നടപ്പാക്കാൻ കൂട്ടാക്കാത്തത്. ഖോബ്രഗഡേയ്ക്ക് പുറമെ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ്ബ് വർഗ്ഗീസാണ് മറ്റൊരു എതിർ കക്ഷി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...