പത്തനംതിട്ട : സാധാരണ ജനങ്ങളുടെ ജീവിത ഭാരം വർദ്ധിപ്പിക്കുകയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കാതെ ഗ്രാമീണ വികസനം അട്ടിമറിക്കുകയും ചെയ്ത ഇടതുമുന്നണിയെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനം തിരസ്കരിക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി ഡോ. വി.കെ അറിവഴകന്‍ പ്രസ്താവിച്ചു. പത്തനംതിട്ട, ആറന്മുള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാജീവ് ഭവനില്‍ നടന്ന സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമവികസനരംഗത്ത് നിര്‍ണ്ണായക പങ്കാളിത്തം ഉറപ്പാക്കി രാജീവ് ഗാന്ധിയുടെ പഞ്ചായത്ത് നഗരപാലിക സംവിധാനത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അറിവഴകന്‍ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷക്കാലമായി ഗ്രാമ വികസന പദ്ധതികള്‍ കൂപ്പുകുത്തിട്ട്. കോടിക്കണക്കിന് വികസന ഫണ്ട് പഞ്ചായത്തുകള്‍ക്ക് കൈമാറാതെ വികസന പദ്ധതികള്‍ അട്ടിമറിച്ചു. പാഴായ പദ്ധതി പണത്തിന്‍റെ ധവളപത്രം ഇറക്കുന്നതിന് എല്ലാ മണ്ഡലങ്ങളിലും പ്രചാരണ പരിപാടികള്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ജില്ലയില്‍ സംഘടിപ്പിക്കും.
ഗ്രാമ, നഗര വികസനത്തിന് അടിസ്ഥാന ശിലപാകിയ രാജീവ് ഗാന്ധിയുടെ പഞ്ചായത്ത് നഗരപാലിക നിയമത്തിന്‍റെ അന്തസത്ത തകര്‍ക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്ത് പ്രാദേശിക വികസനം മുരടിപ്പിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജെറി മാത്യു സാം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പി.ജെ കുര്യന്‍, ആന്‍റോ ആന്‍റണി എം.പി, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, എം.എം. നസീര്‍, പഴകുളം മധു, മാലേത്ത് സരളാദേവി, പി. മോഹന്‍രാജ്, എ. ഷംസുദ്ദീന്‍, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കെ. ശിവപ്രസാദ്, ജോണ്‍സണ്‍ വിളവിനാല്‍, ജി. രഘുനാഥ്, റോഷന്‍ നായര്‍, സിന്ധു അനില്‍, സുനില്‍ പുല്ലാട്, എം.ആര്‍. ഉണ്ണികൃഷണന്‍ നായര്‍, ഷാം കുരുവിള, സി.കെ. ശശി, വിനീത അനില്‍, സജി കൊട്ടയ്ക്കാട്, എലിസബത്ത് അബു, വിജയ് ഇന്ദുചൂഡന്‍, രജനി പ്രദീപ്, എ.കെ. ലാലു, അലന്‍ ജിയോ മൈക്കിള്‍, അന്നമ്മ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബര്‍ 30 മുതല്‍ ഒരു മാസക്കാലം 207 മഹാത്മാ കുടുംബസംഘങ്ങള്‍ സംഘടിപ്പിക്കാന്‍ സമ്മേളനത്തില്‍ തീരുമാനമായി. എല്ലാ ബ്ലോക്ക്, മണ്ഡലം കേന്ദ്രങ്ങളിലുമായി 30 ഇടങ്ങളില്‍ ഉദ്ഘാടനം നടക്കും. മലപുഴശ്ശേരി, ഗ്രാമപഞ്ചായത്തിലെ ഒരു കോടി രൂപയുടെ കുടുംബശ്രീ ഫണ്ട് തട്ടിപ്പ്, ജില്ലാ പഞ്ചായത്തിലെ 25 കോടിയുടെ പദ്ധതി പണം ലാപ്സാക്കല്‍, ലൈഫ് ഭവന നിര്‍മ്മാണ ഫണ്ട് റദ്ദാക്കല്‍ മാലിന്യ ശുചിത്വ പദ്ധതികളുടെ താളം തെറ്റല്‍ എന്നിവ മുന്‍നിര്‍ത്തി വിപുലമായ ജനകീയ പ്രതിരോധ സമരജാഥകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എല്ലാ ഗ്രാമപഞ്ചായത്ത് തലത്തിലെയും വികസന നിര്‍ദേശങ്ങള്‍ സ്വരൂപിച്ച് മഹാ പഞ്ചായത്ത് മാര്‍ച്ച് മാസം സംഘടിപ്പിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഏപ്രിലില്‍ പാളിയ പഞ്ചായത്ത് പാഴായ പദ്ധതികള്‍ മുന്‍നിര്‍ത്തി സമര മുന്നേറ്റ ജാഥകള്‍ ജില്ലയില്‍ ആരംഭിക്കാന്‍ തീരുമാനമായി. ആറന്മുള നിയോജക മണ്ഡലത്തിലെ 17 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വാര്‍ഡ് തല കോണ്‍ഗ്രസ് കമ്മിറ്റികള്‍ കൂടുതല്‍ ശാക്തീകരിക്കുന്ന സമ്മേളനങ്ങള്‍ ഈ മാസം പൂര്‍ത്തിയാക്കും.