ദൈവം നല്കിയ നന്മയെ തിന്മയാക്കരുത് : ഡോ. തിയൊഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ദൈവം നല്കിയ നന്മയെ തിന്മയാക്കരുതെന്ന് ഡോ. തിയൊഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. മുലപ്പാലില്‍പ്പോലും മൈക്രോപ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തുന്ന കാലഘട്ടത്തില്‍ പരിസ്ഥിതി ബോധത്തിലേക്കും പ്രകൃതിയിലേക്കും തിരികെ ചേരുവാനുള്ള ആത്മധൈര്യം ഉണ്ടാകണമെന്നും ജീര്‍ണ്ണതയില്‍ നിന്നുമുള്ള സമഗ്രമായ പുനരുദ്ധാരണത്തിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ, മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ എന്നിവയുടെ ദേശീയ കണ്‍സീലിയര്‍ ഫോറമായ കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (സി.സി.ഐ)യുടെ സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ല തോലശ്ശേരി സെന്റ് തോമസ് സി.എസ്.ഐ. പള്ളിയില്‍ പരിസ്ഥിതി സംരക്ഷണത്തോടുള്ള ക്രൈസ്തവ പ്രതികരണം എന്ന വിഷയത്തില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്ക് പകരം തുണി കൊണ്ടും പാള കൊണ്ടും മറ്റുമുള്ള പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ബിഷപ്പ് തോമസ് സാമുവേല്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. മാത്യു കോശി പുന്നക്കാട് വിഷയാവതരണം നടത്തി. സി.സി.ഐ. ദേശീയ എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, മാര്‍ത്തോമ്മാ സഭാ ട്രസ്റ്റി രാജന്‍ ജോക്കബ്, റവ. അലക്സ് പി. ഉമ്മന്‍, റവ. ഡോ. ബിജു എസ്. തങ്കച്ചന്‍, റവ. ടോണി ഈപ്പന്‍ വര്‍ക്കി എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...