വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഡോ.തോമസ് ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ടിഎം ഡോ. തോമസ് ഐസക്. ഓഹരി കൈമാറ്റത്തിൽ നിബന്ധനയുണ്ടെന്നും ആര് ആദ്യം അറിഞ്ഞു എന്ന തർക്കമല്ല പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ഇക്കണോമിക്സ് ടൈംസ് ജൂൺ 1 ന് വാർത്ത നൽകിയതിനു പിന്നാലെയാണ് ദേശാഭിമാനി വാർത്ത നൽകിയത്. പക്ഷേ മെയ് 18 ന് മുഖ്യമന്ത്രിയായ സതീശൻ ഒന്നും അറിഞ്ഞില്ലെന്നും അദ്ദേഹം വിമർശിച്ചു. പുതിയ സിഇഒ വരുമ്പോൾ മാത്രം അറിയുമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും കൃത്യമായ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു. പോർട്ടിന് പ്രത്യേക ഓഹരി ഇല്ലെന്നും വിസിൽ ഓഹരി സർക്കാരിന് ആണെന്നും അദ്ദേഹം പറഞ്ഞു.

അദാനിയാണ് നടത്തിപ്പെന്നും പോർട്ടിൻ്റെ ഓഹരി അല്ല കൈമാറുന്നതെന്ന് മുഖ്യമന്ത്രി പറയുന്നത് എന്ത് അർത്ഥത്തിലാണെന്നും അദ്ദേഹം ചോദിച്ചു. ഉടമ്പടിക്ക് വിരുദ്ധമായി ആണ് നടപടികൾ. മൂന്ന് വകുപ്പുകൾ ഒരു മുഖ്യമന്ത്രിയുടെ കൈയിൽ വരുന്നത് ഇതാദ്യമാണെന്നും മൂന്നും കയ്യിൽ ഉണ്ടായിട്ടും ബന്ധപ്പെട്ട മന്ത്രി അറിഞ്ഞില്ലെന്നും അദ്ദേ​ഹം വിമർശിച്ചു. ഒന്നുകിൽ വി ഡി സതീശൻ ഗ്രഹപാഠം ചെയ്തില്ല അല്ലെങ്കിൽ അദാനിക്ക് വേണ്ടി നല്ലവണ്ണം പഠിച്ചെന്നും അദ്ദേഹം വിമർശിച്ചു. ഒന്നുമറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടൈൽ പണിയില്‍ അപാകതകൾ – ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നല്കിയില്ല :...

0
തൃശ്ശൂര്‍ : ഉപഭോക്തൃ കോടതി വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...