‘ ഡോ. വന്ദനയ്ക്ക് സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാനത്തെ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെട്ടു ‘ ; രൂക്ഷവിമർശനവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഡോക്ടർ വന്ദനയ്ക്ക് സുരക്ഷയൊരുക്കുന്നതിൽ സംസ്ഥാനത്തെ മുഴുവൻ സംവിധാനങ്ങളും പരാജയപ്പെട്ടെന്നും ഹൈക്കോടതി പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ കോടതി മുന്നറിയിപ്പ് നൽകിയതാണ്. ഡോക്ടർ മരിച്ചിട്ടും സർക്കാറും പോലീസും ന്യായീകരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. സംവിധാനങ്ങളാണ് വന്ദനയുടെ രക്ഷിതാക്കളെ പരാജയപ്പെടുത്തിയത്, ക്ഷമ ചോദിക്കുകയല്ലാതെ കോടതിക്ക് മറ്റ് മാർഗങ്ങളില്ല. പ്രോട്ടോക്കോൾ പാലിച്ചെന്ന് പോലീസ് പറയുന്നു.

പ്രതിയുടെ മാനസികനിലയെ കുറിച്ച് പരിശോധിച്ചതിന് ശേഷമാണോ രണ്ട് സ്ത്രീകളുടെ മുൻപിലേക്ക് അയാളെ എത്തിച്ചതെന്നും കോടതി ചോദിച്ചു. വന്ദന പേടിച്ച് നടക്കാനോ അനങ്ങാനോ പറ്റിയില്ല, അവളെ സംരക്ഷിക്കേണ്ട പോലീസുകാരെവിടെയായിരുന്നു. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞു തള്ളിക്കളയരുത്, സംവിധാനങ്ങളുടെ പരാജയമാണ്. ആക്രമണങ്ങളെ പ്രതിരോധിക്കേണ്ട പോലീസുകാർ കുത്തുകൊണ്ടതിന് ശേഷം ഓടിക്കളഞ്ഞെന്നും കോടതി വിമര്‍ശിച്ചു. സംസ്ഥാന പോലീസ് മേധാവി ഓൺലൈനായി കോടതിയിൽ ഹാജരായി. ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് ഹൈക്കോടതി സിറ്റിങ് നടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആരോഗ്യം ലക്ഷ്യമിട്ട് നിർണ്ണായക നീക്കം ; മഹാരാഷ്ട്രയിലെ സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡിന്...

0
മഹാരാഷ്ട്ര : കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തടയുന്നതിനും അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ...

ഇലന്തൂർ ഗവൺമെൻ്റ് കോളേജ് ; പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

0
പത്തനംതിട്ട: ഇലന്തൂർ ഗവ:കോളേജ് വികസനവുമായി ബന്ധപ്പെട്ട് പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിക്കുന്നതിന് പാനല്‍ തയ്യാറാക്കുന്നു ജില്ല സെഷന്‍സ് കോടതിയിലും മറ്റ് അഡീഷണല്‍...

ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി വിനായകൻ

0
കൊച്ചി: രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ ഫേസ്ബുക്കിലൂടെ...