നിസ്വാർത്ഥ പുരസ്കാരത്തിന് അർഹരായി ഡോ. പി.റ്റി. തമ്പിയും ഡോ. സൂസൻതോമസും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തുകലശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനായ “റേഡിയോ മാക്ഫാസ്റ്റ് – 90.4” ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ നിസ്വാർത്ഥ പുരസ്കാരത്തിന് തിരുവല്ല പെയ്ൻ അന്റ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ അമരക്കാരായ ഡോക്ടർ ദമ്പതികൾ, ഡോ. പി.റ്റി. തമ്പിയും ഡോ.സൂസൻതോമസും അർഹരായി. റേഡിയോ മാക്ഫാസ്റ്റിന്റെ മുൻ സ്റ്റേഷൻ ഡയറക്ടർവി. ജോർജ്ജ് മാത്യുവിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ളതാണ് 25000 രൂപയും ഫലകവും അടങ്ങുന്ന നിസ്വാർത്ഥ പുരസ്കാരം.

പ്രശസ്ത സിനിമാ സംവിധായകൻ കവിയൂർ ശിവപ്രസാദ് അദ്ധ്യക്ഷനായ അഞ്ചംഗ സമിതിയാണ് അവാർഡ് നിർണ്ണയം നടത്തിയത്. റേഡിയോ മാക്ഫാസ്റ്റിന്റെ പതിനാലാമത് വാർഷികവും അഞ്ചാമത് നിസ്വാർത്ഥ പുരസ്കാര ദാനവും ഒക്ടോബർ 31-ാം തീയതി തിരുവല്ല മാക്ഫാസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. സഹകരണ- രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. സീറോ മലങ്കര കത്തോലിക്കാ സഭ തിരുവല്ല ആർച്ച് ബിഷപ് അഭിവന്ദ്യ ഡോ. തോമസ് മാർ കൂറിലോസ്മെത്രാപ്പോലീത്ത അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ മാത്യു ടി.തോമസ്, എംഎൽഎ, മുഖ്യ പ്രഭാഷണം നടത്തും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
കോഴിക്കോട്∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ...

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പത്തനംതിട്ട സ്വദേശി അബ്ദുൽ ഹാരീസിനെ നിയമിച്ചു

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പത്തനംതിട്ട സ്വദേശി അബ്ദുൽ ഹാരീസിനെ...

മുഖ്യമന്ത്രിയുടെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോ​ഗ്യ മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോ​ഗ്യ...

ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരത്തിന് പൂർണ്ണ നിരോധനം

0
ഇടുക്കി : ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ,...