കോഴിക്കോട്: ക്രമസമാധാന പാലനത്തിൽ കേരളം നമ്പർ വൺ ആണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പോലീസിൽ ഇനിയും സ്ത്രീ പ്രാതിനിധ്യം ഉയർത്തുക എന്നതാണ് സർക്കാർ നയം. അന്വേഷണ മികവിൽ കേരള പോലീസ് മുന്നിലാണ്. പോലീസിൻ്റെ പോരായ്മകളെയാണ് പലപ്പോഴും ഉയർത്തി കാണിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. വനിതാ പോലീസ് സ്റ്റേഷൻ സുവർണ ജൂബിലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പോലീസ് സ്റ്റേഷനുകളുടെ സ്വഭാവം മാറി. എല്ലാവർക്കും പോലീസ് സ്റ്റേഷനെ ആശ്രയിക്കാമെന്ന രീതിയിലേക്കെത്തിയിരിക്കുകയാണ്. ഒരു ഹോട്ടലിൽ ചായ കുടിക്കാൻ പോകുന്ന പോലെ ആർക്കും സ്റ്റേഷനിലെത്താമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























