കാനകളിലേക്ക് മാലിന്യം തള്ളി നീരൊഴുക്ക് തടസപ്പെടുത്തുന്ന അഞ്ച് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാനകളിലേക്ക് സ്ഥിരമായി മാലിന്യം തള്ളി നീരൊഴുക്ക് തടസപ്പെടുത്തുന്ന അഞ്ച് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ കൊച്ചി നഗരസഭ ഉത്തരവ്. വെള്ളക്കെട്ട് പരിഹരിക്കണമെന്ന് ഹൈക്കോടതി വീണ്ടും നല്‍കിയ കര്‍ശന നിര്‍ദേശത്തിന് പിന്നാലെയാണ് നഗരസഭ നടപടി തുടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച പെയ്ത മഴയിലും നഗരഹൃദയത്തിന്‍റെ പലയിടങ്ങളും വെള്ളക്കെട്ടിലായതോടെ നഗരസഭ പ്രതിരോധത്തിലായിരുന്നു. ഒന്ന് മഴ പെയ്താല്‍ എം.ജി റോഡിലുണ്ടാകുന്ന വെള്ളക്കെട്ടിന്‍റെ മുഖ്യപങ്ക് നഗരത്തിലെ കാനകളിലേക്ക് മാലിന്യം ഒഴുക്കുന്ന ചില ഹോട്ടലുകാരാണെന്ന് നഗരസഭ നേരത്തെതന്നെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഓണക്കാലത്ത് രാത്രി കാന പൊളിച്ച് പരിശോധിച്ചപ്പോള്‍ നീരൊഴുക്ക് തടസപ്പെടുത്തി അടിഞ്ഞ‌ു കിടന്ന മാലിന്യം നഗരസഭ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഒരു കൂസലുമില്ലാതെ മാംസാവശിഷ്ടം ഉള്‍പ്പെടെ സ്ഥിരമായി കാനയിലേക്ക് തള്ളിയതോടെയാണ് അഞ്ച് ഹോട്ടലുകള്‍ പൂട്ടാന്‍ നഗരസഭ ഉത്തരവിട്ടത്. നഗരസഭാ പറഞ്ഞിട്ടുള്ള മാനദണ്ഡപ്രകാരം മാലിന്യനിര്‍മാര്‍ജനത്തിന് അടക്കം നടപടി സ്വീകരിച്ചാലെ ഈ ഹോട്ടലുകള്‍ ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കു. ഇതിനകം പല ഹോട്ടലുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടും കൂസാക്കാതെയുള്ള പ്രവര്‍ത്തനം തുടരുന്നതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...