തൂങ്ങി മരിക്കാന്‍ പോകുന്നുവെന്ന് ഭാര്യയെ വീഡിയോ കോളില്‍ അറിയിച്ചു ; പോലീസ് എത്തിയെങ്കിലും രക്ഷിക്കാനായില്ല

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : തൂങ്ങി മരിക്കാന്‍ പോകുകയാണെന്ന് ഭാര്യയെ വീഡിയോകോളില്‍ വിളിച്ചറിയിച്ച് യുവാവ് ജീവനൊടുക്കി. കട്ടപ്പന സ്വദേശി കുന്നേല്‍ ജയ്‌സണ്‍ (25) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെ തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് സമീപം ഡയറ്റ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു സംഭവം.

ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നതിനാല്‍ ക്വാര്‍ട്ടേഴ്‌സില്‍ ഇയാള്‍ തനിച്ചായിരുന്നു. ജീവനൊടുക്കാന്‍ പോകുകയാണെന്ന് ഇയാള്‍ വിളിച്ചുപറഞ്ഞ വിവരം ഭാര്യ ഇയാള്‍ക്കൊപ്പം പഠിച്ച ഏറ്റുമാനൂരിലുള്ള യുവാവിനെ അറിയിച്ചു. ഇയാള്‍ ജയ്‌സണെ പലതവണ വിളിച്ചെങ്കിലും ഫോണെടുത്തില്ല.

തുടര്‍ന്ന് ഇയാള്‍ ഹൈദരാബാദിലുള്ള സുഹൃത്തിനെ വിളിച്ചു വിവരം പറഞ്ഞു. ഇയാള്‍ തൊടുപുഴ എസ്.ഐ. ബൈജു പി.ബാബുവിനെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. പോലീസ് സംഘവും അഗ്‌നിരക്ഷാസേനയും ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ജയ്‌സണ്‍ തൂങ്ങിയ നിലയിലായിരുന്നു. കെട്ടഴിച്ച് അഗ്നിരക്ഷാസേനാ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസ് : മരിച്ച ഇബ്രാഹിം ഹാജിയുടെ ബാങ്ക്...

0
കോഴിക്കോട്: കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസില്‍ വയോധികന്‍ ജീവനൊടുക്കിയ...

മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഡാമുകളിൽ 21.25 ശതമാനം വെള്ളം...