ഓമല്ലൂര്‍ പുത്തന്‍പീടിക ഷട്ടര്‍ ജംഗ്ഷനിലെ ഓടകള്‍ വൃത്തിയാക്കി : വെള്ളക്കെട്ട് ഭീഷണി ഒഴിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഓമല്ലൂര്‍ : കാലങ്ങളായി വെള്ളക്കെട്ട് ഭീഷണി നിലനിന്നിരുന്ന ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുത്തന്‍പീടിക ഷട്ടര്‍ ജംഗ്ഷനില്‍ മണ്ണും മാലിന്യങ്ങളും നിറഞ്ഞ ഓടകള്‍ വൃത്തിയാക്കിയതോടെ പ്രശ്നത്തിന് പരിഹാരമായി. വര്‍ഷങ്ങളായി മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടിയ ഓട പൂര്‍ണ്ണമായും അടഞ്ഞ് കിടന്നിരുന്നതിനാല്‍ ഈ ഭാഗത്ത് ചെറിയ മഴ പെയ്താല്‍ പോലും അത് വലിയ വെള്ളക്കെട്ടിന് കാരണമായി മാറിയിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഓടയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ പഞ്ചായത്ത് ഭരണ സമിതി പൊതുമരാമത്ത് വകുപ്പിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ഓടകള്‍ വൃത്തിയാക്കുകയായിരുന്നു. പ്രദേശത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം ഈ ഓടയിലേക്കായിരുന്നു ഒഴുക്കിയിരുന്നത്. ഇനിയും ഇത്തരം പ്രവര്‍ത്തികളില്‍ കൂടി ഓട അടയുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആതിര വിജയകുമാര്‍ അഭ്യര്‍ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...