മഴക്കെടുതിയില്‍ കോന്നി മണ്ഡലത്തെ സഹായിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു : അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

കോന്നി : ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ട കോന്നിയില്‍ സഹായം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോന്നി എം.എല്‍.എ അഡ്വ.കെ.യു ജനീഷ് കുമാര്‍ പറഞ്ഞു. ഈ മഴക്കെടുതിയില്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഒരു ഭാഗത്ത് മണ്ണിടിച്ചിലും മറുഭാഗത്ത് ഉരുള്‍പൊട്ടലും വെള്ളക്കെട്ടും ഉള്‍പ്പെടെ ഒട്ടേറെ നാശനഷ്ടങ്ങള്‍ സംഭവിച്ചു. കൃഷി ഏറ്റവും കൂടുതല്‍ നശിച്ചത് കോന്നിയിലാണ്. കണക്കെടുക്കാന്‍ കഴിയാത്ത രീതിയിലാണ് കൃഷി നാശമുണ്ടായത്.

ആ കര്‍ഷകരെ സഹായിക്കുവാനോ ദുരിത ബാധിതരെ സഹായിക്കുവാനോ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണ്. റാന്നിയിലും ആറന്മുളയിലുമൊക്കെ വെള്ളം കയറി. അവിടെയുണ്ടായത്തില്‍ കൂടുതല്‍ നാശവും നഷ്ടവും നേരിട്ടത് കോന്നിയിലാണ്. സംസ്ഥാനത്ത് 52 വീടുകള്‍ ദുരന്തത്തില്‍ പൂര്‍ണ്ണമായി നശിച്ചു എന്ന് പറയുന്നതില്‍ എട്ടോളം വീടുകള്‍ പൂര്‍ണ്ണമായി നശിച്ച സ്ഥലമാണ് കോന്നി. ഇവര്‍ക്കെല്ലാം സഹായം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമായിരുന്നു എന്നും അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം പിടിപ്പുകേട് മറച്ചുവെക്കാൻ കോന്നി എം.എൽ.എ ശ്രമിക്കുന്നു : ഏബ്രഹാം വാഴയിൽ

0
കോന്നി : പ്രളയത്തിൽ ജനങ്ങൾ ബുദ്ധിമുട്ടിയപ്പോൾ ഒന്നും ചെയ്യാൻ കഴിയാത്തതിലുള്ള ജ്യാള്യത...

റാന്നി അയിരൂര്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം : സുരേഷ് കുഴിവേലില്‍

0
അയിരൂര്‍ : അപ്രതീക്ഷിതമായുണ്ടായ മഴക്കെടുതിയില്‍ റാന്നി അയിരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധ...

പത്തനംതിട്ടയിൽ നാളെ തിരുവല്ല താലൂക്കിനും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി

0
പത്തനംതിട്ട : ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

മഴക്കെടുതിയില്‍ ദുരിതത്തിലായി വളര്‍ത്ത് മൃഗങ്ങള്‍

0
പത്തനംതിട്ട : ജില്ലയിലെ റാന്നി, ആറന്മുള, തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളില്‍ മഴക്കെടുതി...