പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; നാടക നടൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

രാമന്തളി: കണ്ണൂർ രാമന്തളിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നാടക നടനും ഓട്ടോറിക്ഷ ഡ്രൈവറുമായ വയോധികൻ അറസ്റ്റിൽ. മറ്റൊരു പോക്സോ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് സമാനമായ കേസിൽ ഇയാൾ വീണ്ടും അറസ്റ്റിലാകുന്നത്. ചായക്കടയിൽ വെച്ച് പരിചയപ്പെട്ട പതിനാറ് വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പ്രതി ഇപ്പോൾ അറസ്റ്റിലായത്. സംഭവത്തിൽ രാമന്തളി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ എ.കെ. ഉണ്ണിക്കൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂരിലെ ഒരു ഹോട്ടലിൽ വെച്ച് ചായ കുടിക്കുന്നതിനിടയിലാണ് പ്രതിയായ ഉണ്ണിക്കൃഷ്ണൻ പതിനാറുകാരൻ പരിചയപ്പെടുന്നത്. ഹോട്ടലിൽ വച്ച് ഇയാൾ വിദ്യാർഥിയോട് സൗഹൃദം സ്ഥാപിക്കുകയും ഹോട്ടലിൽ നിന്ന് ഇറങ്ങിയ കുട്ടിയെ വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ ഓട്ടോയിൽ കയറ്റുകയായിരുന്നു. എന്നാൽ ഓട്ടോയിൽ കയറ്റിയ കുട്ടിയെ ഇയാൾ കൊണ്ടുപോയത് സ്വന്തം വീട്ടിലേക്കാണ്. വീട്ടിൽ വച്ച് പീഡന ശ്രമം ഉണ്ടായതോടെ 16കാരൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

തുടർന്ന് വീട്ടിലെത്തിയ കുട്ടി രക്ഷതാക്കളോട് വിവരം പറയുകയായിരുന്നു. ട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ പോലീസ് കേസ് എടുത്തതും. വീണ്ടുമൊരു പോക്സോ കേസിൽ പ്രതി പിടിയിലായതും. ഉണ്ണിക്കൃഷ്ണൻ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ആളാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ കഴിഞ്ഞ വർഷം വിവാദമായ മറ്റൊരു പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് ഇയാൾ വീണ്ടും സമാനമായ കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...