എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് സി.ആര്‍.പി.എഫ് കമാന്‍ഡോകളുടെ ഇസെഡ് പ്ലസ് സുരക്ഷ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് സി.ആര്‍.പി.എഫ് കമാന്‍ഡോകളുടെ ഇസെഡ് പ്ലസ് സുരക്ഷ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ മുര്‍മുവിന്റെ സുരക്ഷ കമാന്‍ഡോ സംഘം ഏറ്റെടുത്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അവരുടെ സുരക്ഷ ചുമതല വഹിക്കാന്‍ സി.ആര്‍.പി.എഫിന്റെ വി.ഐ.പി പ്രൊട്ടക്ഷന്‍ ടീമിനെ കേന്ദ്രം നിയോഗിച്ചത്.

ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ഒഡീഷ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ധസൈനിക വിഭാഗത്തിലെ 16 പേരടങ്ങുന്ന ഒരു സംഘം മുര്‍മുവിന് സുരക്ഷാ നല്‍കാനുള്ള ചുമതല ഏറ്റെടുത്തു. സംസ്ഥാനത്തും രാജ്യത്തുമുടനീളം മുര്‍മു എവിടെ യാത്ര ചെയ്താലും ഇനിമുതല്‍ സുരക്ഷ നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒഡിഷയിലെ അവരുടെ വസതിക്കും ഉദ്യോഗസ്ഥര്‍ സുരക്ഷ നല്‍കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് പിന്തുണ ലഭിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും എം.എല്‍.എമാരെയും കാണുന്നതിന് മുര്‍മു വിപുലമായൊരു യാത്ര നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.

അതേസമയം ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച്‌ ബി.ജെ.ഡി അധ്യക്ഷനും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് രംഗത്തെത്തി. എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മുര്‍മുവിനെ നാമനിര്‍ദേശം ചെയ്തതില്‍ സന്തോഷം പ്രകടിപ്പിച്ച പട്‌നായിക് ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞു. മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച്‌ പ്രധാനമന്ത്രി ചര്‍ച്ച നടത്തിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനായി മുര്‍മു ഉജ്ജ്വല മാതൃക സൃഷ്ടിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

0
കൽപ്പറ്റ: വയനാട് പനമരം കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലമ്പൂരിൽ...

ഓണത്തിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി

0
കണ്ണൂര്‍: ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആര്‍ടിസി...

സംസ്ഥാനത്തെ 161 ഡിവൈ.എസ്.പി.മാരെ സ്ഥലംമാറ്റി സംസ്ഥാന സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ 161 ഡിവൈ.എസ്.പി.മാരെ സ്ഥലംമാറ്റി സംസ്ഥാന സർക്കാർ ഉത്തരവ്. പാലക്കാട്...

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു

0
തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. ജനം ടിവിയുടെ തിരുവനന്തപുരം ബ്യൂറോ ക്യാമറ...